Skip to main content

Posts

Showing posts from December, 2016

ആരെങ്കിലും നിങ്ങളെ വാട്ട്‌സാപ്പില് ബ്ലോക്ക് ചെയ്തോ? എങ്കില് നിങ്ങളുടെ ഫോണില് നിന്നും അവരെ അണ്ബ്ലോക്ക് ചെയ്യൂ !

നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില് ബ്ലോക്ക് ചെയ്തിട്ടുണ്ടോ?                   ഇത്പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല് ബ്ലോക്ക് ചെയ്തവരുടെ സഹായമില്ലാതെ തന്നെ നിങ്ങള്ക്കു നിങ്ങളുടെ ഫോണില് നിന്നും അത് അണ്ബ്ലോക്ക് ചെയ്യാന് സാധിക്കും.എങ്ങിനെയാണ് അത്തരത്തില് ചെയ്യുകയെന്നു നോക്കാം.  നിങ്ങളുടെ ഫോണില് നിന്നും വാട്ട്‌സാപ്പ് അക്കൌണ്ട് ഡിലീറ്റ് ചെയ്യുക എന്നതാണ് ആദ്യ സ്റ്റെപ്പ്. അതിനായി Whatsappsettings > Account> Tap Delete Account എന്ന ഒപ്ഷന് തിരഞ്ഞെടുത്താല് മതി. തുടര്ന്ന് നിങ്ങളുടെ ഫോണില് നിന്നും പൂര്ണ്ണമായും വാട്ട്‌സാപ്പ് ആപ്ലിക്കേഷന് അണ്ഇന്സ്‌റ്റോള് ചെയ്യേണ്ടതാണ്.തുടര്ന്ന് ഫോണ് റീസ്റ്റാര്ട്ട് ചെയ്യുക.  അടുത്ത പടിയായി ഗൂഗിള് പ്ലേസ്‌റ്റോറില് നിന്നും വാട്ട്‌സാപ്പ് റീ ഇന്സ്റ്റോള് ചെയ്യുക. തുടര്ന്ന് ഇന്സ്റ്റോളേഷന്റെ എല്ലാം ഘട്ടങ്ങളും പൂര്ത്തിയാക്കി നിങ്ങളുടെ ഫോണ് നമ്പര് വേരിഫൈ ചെയ്യുക. തുടര്ന്ന് വാട്ട്‌സാപ്പ് അക്കൌണ്ട് കോണ്ടാക്ടുകള് സമന്വയിപ്പിക്കുക. നിങ്ങള് വിജയകരമായി അണ്ബ്ലോക്ക് ചെയ്തു കഴിഞ്ഞു.

വിസ കാര്ഡുകളാണോ ഉപയോഗിക്കുന്നത് ? സൂക്ഷിക്കൂ... നിങ്ങളുടെ കാര്ഡ് ഹാക്ക് ചെയ്യപ്പെടാം !

നിങ്ങളുടെ കയ്യിലെ ക്രെഡിറ്റ്-ഡെബിറ്റ് കാര്ഡിലെ വിവരങ്ങള് ചോര്ത്താനും ഹാക്ക് ചെയ്യാനും വെറും ആറ്സെക്കന്റ് മാത്രം മതിയെന്ന് ടെക് വിദഗ്ധര്. ക്രെഡിറ്റ്-ഡെബിറ്റ്, സെക്യൂരിറ്റി കോഡ്, കാര്ഡുകളുടെ കാലാവധി എന്നിവയെല്ലം കണ്ടുപിടിക്കുന്നതിനായി ആറു സെക്കന്റ്മാത്രമേ ആവശ്യമുള്ളൂയെന്നാണ് ന്യൂകാസില് സര്വ്വകലാശാലയിലെ ഗവേഷകര് വ്യക്തമാക്കിയത്.    ഊഹത്തിന്റെ പിന്ബലത്തിലാണ് ഹാക്കര്മാര് ഈ ഹാക്കിംഗ് നടത്തുന്നത്. ഗസ്സിംഗ് അറ്റാക്ക് എന്നാണ് ഇത് അറിയപ്പെടുക. ഈ തട്ടിപ്പ് നടത്തുന്നതിന് ചെലവ് വളരെ കുറവാണെന്നും വളരെ ലളിതമായ രീതിയില് ഇത് നടത്താന് സാധിക്കുമെന്നും വിദഗ്ധര് അഭിപ്രായപ്പെട്ടു. ഈഅടുത്ത കാലത്ത് നടന്ന ടെസ്‌കോ സൈബര് അറ്റാക്കിലും ഇതേ ഗസ്സിംഗ് രീതിയാണ് പ്രയോഗിച്ചിരിക്കുന്നതെന്നും അവര് പറഞ്ഞു.ഓണ്ലൈന് പണമിടപാട് സംവിധാനത്തിലെ വീഴ്ച്ചകളാണ് ഹാക്കര്മാര് ദുരുപയോഗം ചെയ്യുന്നത്. വ്യത്യസ്ത വെബ്സൈറ്റുകളില് പലതവണയായി കാര്ഡിലെ വിവരങ്ങള് തെറ്റായി നല്കിയാല് അത് കണ്ടെത്താനോ തടയാനോ സാധിക്കില്ലെന്നതാണ് ഇത്തരക്കാര്ക്ക് സഹായകമാകുന്നത്. ഓണ്ലൈന് പണമിടപാടിനായി ഓരോ വെബ്സൈറ്റും വ്യത്യസ്തമായ രീതിയില് വിവരങ്ങള് ശേഖരിക്കുന്ന...

നിങ്ങള് ഇപ്പോഴും ഈ ഫോണാണോ ഉപയോഗിക്കുന്നത് ? എങ്കില് ഇനി വാട്ട്‌സാപ്പ് ലഭിക്കില്ല !

വാട്ട്‌സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോള് ഉണ്ടാകില്ല.വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നിരവധിസവിശേഷതകളാണ് വാട്ട്‌സാപ്പില് വന്നിട്ടുള്ളത്. എന്നാല് നമ്മള് നിത്യേന ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് ചില ഫോണുകളില് നിന്ന് ഈ വര്ഷം അവസാനത്തോടെ നിര്ത്തലാക്കും.ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10 എന്നീ ഫോണുകളില് അടുത്ത വര്ഷം മുതല് വാട്ട്‌സാപ്പ് ഉപയോഗിക്കാന് സാധിക്കില്ല. അതുപോലെ ആന്ഡ്രോയിഡ് 2.1, ആന്ഡ്രോയിഡ് 2.2 എന്നിവയില് പ്രവര്ത്തിക്കുന്ന ഫോണുകളിലും വാട്ട്സാപ്പ് ലഭിക്കില്ല. നോക്കിയ എസ് 40, നോക്കിയ സിംബയന്, വിന്ഡോസ് ഫോണ് 7.1, ഐഫോണ് 3ജിഎസ്/iOS 6 എന്നീ പഴയ മോഡലുകളിലും വാട്ട്സാപ്പ് നിര്ത്തലാക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

അയച്ച സന്ദേശങ്ങള് തിരിച്ചെടുക്കാം, വേണമെങ്കില് എഡിറ്റിങ്ങും നടത്താം; കിടിലന് ഫീച്ചറുമായി വാട്‌സ്ആപ്പ് !

അയച്ച സന്ദേശങ്ങള് തിരിച്ചെടുക്കാന് കഴിയുന്ന തരത്തിലുള്ള സംവിധാനം വാട്സ്‌ആപ്പില് വരുന്നു. ഇതിനായുള്ളഫീച്ചര് ഉടന് തന്നെ വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ഏതെങ്കിലും തരത്തില് തെറ്റായി ആര്ക്കെങ്കിലും സന്ദേശമയച്ചാല് അത് പിന്വലിക്കുന്നതിനു വേണ്ടി യൂസര്മാരെ സഹായിക്കുന്നതിനാണ് ഈ ഫീച്ചര് അവതരിപ്പിക്കുന്നതെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.വാട്‌സ്ആപ്പ്ബീറ്റാഇന്ഫോ എന്ന ട്വിറ്റര് അക്കൗണ്ടിലാണ് ഈ പുതിയ ഫീച്ചറിനെപ്പറ്റിയുള്ള വാര്ത്ത വന്നിരിക്കുന്നത്. നിലവില് വാട്‌സ്ആപ്പില് അയച്ച സന്ദേശങ്ങള് സ്വന്തം സ്‌ക്രീനില് നിന്നും ഡിലീറ്റ് ചെയ്യാന് മാത്രമാണ് സാധിക്കുന്നത്. എന്നിരുന്നാലും മറുഭാഗത്തുള്ള യൂസര്ക്ക് ഈ സന്ദേശംലഭിക്കുന്നത് തടയാന് സാധിക്കുമായിരുന്നില്ല. ഇതിനുള്ള പരിഹാരമായാണ് വാട്‌സ്ആപ്പ് ഈ പുതിയ ഫീച്ചര് ഒരുക്കുന്നത്.അയച്ച സന്ദേശങ്ങള് എഡിറ്റ് ചെയ്യുന്നതിനുള്ള സൌകര്യവും ഈ ഫീച്ചറില് ഉണ്ടാകുമെന്നുള്ള സൂചനയുമുണ്ട്. ഐഒഎസ്സിനായുള്ള വാട്‌സ്ആപ്പിന്റെ 2.17.1.869 ബീറ്റാ പതിപ്പില് ഫീച്ചര് ലഭ്യമാണെന്നാണ് നിലവിലുള്ള വിവരം. അയച്ച സന്ദേശം സ്വീകര്ത്താവ് വായിച്ചെങ്കിലും പിന്വലിക്കാന് ...

ആന്ഡ്രോയിഡ് അധിഷ്ടിത ആപ്ലിക്കേഷനില് പ്രവര്ത്തിക്കുന്ന യൂബര് ടാക്സി സര്വീസ് കൂടുതല് സുരക്ഷാ മുന്നോരുക്കങ്ങളുമായി മുഖം മിനുക്കി രംഗത്തെത്തി

. ഡല്ഹിയില് യൂബറിന്റെ സേവനം ഉപയോഗപ്പെടുത്തിയ യുവതിയെ ടാക്സി ഡ്രൈവര് പീഡിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് യൂബര് പുതിയ മാര്ഗ്ഗങ്ങളുമായി രംഗത്തെത്തുന്നത്.പോലീസിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് കമ്പനിയുടെ പുതിയ നീക്കം. യൂബറിന്റെ ഭഗമാകാന് ആഗ്രഹിക്കുന്ന ടാക്സി ഡ്രൈവര്മാരെ ഇനി പൊലീസിന്റെ വേരിഫിക്കേഷനു ശേഷമാകും നിയമിക്കുക. ടാക്‌സി ഡ്രൈവര്മാരുടെ സ്വഭാവവും മുന്കാല ചരിത്രവുമൊക്കെ പോലീസ്പരിശോധിക്കും. വിവിധ സ്ഥലങ്ങളിലെ ടാക്സി ഡ്രൈവര്മാരെ കോര്ത്തിണക്കിയാണ് യൂബര് ടാക്സി സര്വീസ് നടത്തുന്നത്. ഇങ്ങനെസര്വ്വീസ് നടത്തുന്നതിനാല് യൂബറിന് നേരിട്ട് ഡ്രൈവര്മാരുമായി ബന്ധമില്ലതിരുന്നതാണ് ഡല്ഹിയിലേ പോലെസംഭവങ്ങള് ഉണ്ടായത്.ഇനി അത് ആവര്ത്തിക്കാതിരിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിനായി യാത്രക്കാരുടെ സൗകര്യാര്ഥം യൂബര് കസ്റ്റമര് സര്വീസ് സെന്ററും സ്ഥാപിക്കും. യാത്രക്കാരുടെ സുരക്ഷിതത്തിനായി ആപ്ലിക്കേഷനില് വേണ്ട മാറ്റങ്ങളും യൂബര് ഇതിനോടകം വരുത്തി. 'ഷെയര് മൈ ഇറ്റിഎ' എന്ന പുതിയ ഒപ്ഷന് വഴി യാത്രക്കാര്ക്ക് താനും ടാക്‌സിയും എവിടെയാണെന്നത് വേണ്ടപ്പെട്ടവരെ അറിയിക്കാന് സാധിക്കും.ഇതേ സൌകര്യമുപയോഗിച്ച യാത്രക്കാരന് താന് യാത്ര ...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

നിങ്ങള്ക്ക് സ്മാര്ട്ട്‌ഫോണ് ബാറ്ററിയെ കുറിച്ച് എന്തറിയാം?

ഫോണ് ബാറ്ററികളെ കുറിച്ചുളള തെറ്റിദ്ധാരണകള് ഇവിടെ പരിശോധിക്കാം നമ്മുടെസ്മാര്ട്ട്‌ഫോണിന്റെപ്രധാന ഘടകമാണ് ബാറ്ററികള്. ഫോണിന്റെ സവിശേഷതകള് കൂടിയതോടെ ബാറ്ററികള്ക്ക് പല പ്രശ്‌നങ്ങളും സംഭവിക്കുകയാണ്.സ്മാര്ട്ട്‌ഫോണ് ബാറ്ററികളെ കുറിച്ച് നമുക്കെല്ലാവര്ക്കും പല തെറ്റിദ്ധാരണകള് ഉണ്ട്. ഫോണ് ബാറ്ററികളെ കുറിച്ച് നമ്മള് കേള്ക്കുന്ന അധിക ഭാഗവും സത്യമല്ല ഫോണ് ബാറ്ററികളെ കുറിച്ചുളള തെറ്റിദ്ധാരണകള് ഇവിടെ പരിശോധിക്കാം. ബാറ്ററി മുഴുവന് ചാര്ജ്ജ് തീര്ന്നതിനു ശേഷം പെട്ടന്നു ഫുള് ചാര്ജ്ജ് ആകുമോ? ലിഥിയം അയോണ് ബാറ്ററികള്ക്ക് 20% ചാര്ജ്ജിനു താഴെ വന്നാല് ഫുള് ചാര്ജ്ജ് ആകാന് കുറച്ച് അധികം സമയം എടുക്കും, അതിനാല് 20% കുറയുന്നതിനു മുന്പ് ചാര്ജ്ജ് ചെയ്യുന്നതാണ് നല്ലത്.! ബാറ്ററി ഉപയോഗിക്കാതെ വയ്ക്കുമ്പോണ് ഫുള് ചാര്ജ്ജ് കളഞ്ഞു വയ്ക്കണോ? ഫുള് ചാര്ജ്ജ് കളഞ്ഞു വയ്ച്ചാല് ബാറ്ററി ലൈഫ് കുറയും. എപ്പോഴും 50% ചാര്ജ്ജ് ബാക്കി വെച്ചിട്ടു വേണം ബാറ്ററികള് സ്‌റ്റോര് ചെയ്യാന്. കമ്പനി മൊബൈല് പാക്ക് ചെയ്യുമ്പോള് 50% ചാര്ജ്ജ് നിലനിര്ത്തിയാണ് പാക്ക് ചെയ്യുന്നത്. പുതിയ ഫോണ് ബാറ്ററി ചാര്ജ്ജ് ചെയ്യണോ? ഒരു പുതിയ ഫോണ് ബാറ്ററി വാ...

ഒരു മൊബൈലില് നിന്നും മറ്റൊരു മൊബൈലിനെ എങ്ങനെ കണ്ട്രോള് ചെയ്യാം?

ഒരു മൊബൈലില് നിന്നും മറ്റൊരു മൊബൈലിനെ കണ്ട്രോള് ചെയ്യാന് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ?ലോകത്ത് എവിടെ നിന്നും നിങ്ങളുടെവീട്ടില് ഉളള മൊബൈല് സ്‌ക്രീന് കാണാം. അത് ഫുള് കണ്ട്രോളും ചെയ്യാം.ഇങ്ങനെ ചെയ്യാന് നിങ്ങള് ഏറെ ആഗ്രഹിക്കുന്നുണ്ടോ? എങ്കില് അതിനായി രണ്ട് ആപ്സ്സുകള് ഇന്സ്റ്റോള് ചെയ്യേണ്ടാതാണ്. നിങ്ങള്ക്ക് ഏത് മൊബൈലിലാണോ ആക്കേണ്ടത് ആ മൊബൈലില് Sender എന്നതും നിങ്ങള്ക്ക് ഏത് മൊബൈലിലാണോ വര്ക്ക് ചെയ്യിപ്പിക്കേണ്ടത് അതില് Receiver എന്നആപ്പും ഇന്സ്റ്റോള് ചെയ്യുക.ഇത് എങ്ങനെയാണെന്നു നോക്കാം.. മൊബൈല് ഫോണ് ഉപയോഗിച്ച് ഈ ആപ്പ് നിങ്ങളുടെ മറ്റു മൊബൈലിനെ പൂര്ണ്ണമായി നിയന്ത്രിക്കുന്നു. ഈ പറയുന്ന റിമോട്ട് ആപ്പ് ഉപയോഗിച്ച് നിങ്ങള്ക്ക് ലോകത്തില് എവിടെ നിന്നു വേണമെങ്കിലും ഓണ്ലൈന് വഴി ആക്‌സസ് ചെയ്യാന് കഴിയും.ഏത് ഫോണും ഉപയോഗിക്കാംഅതിനായി നിങ്ങള്ക്ക് നിങ്ങളുടെ ആന്ഡ്രോയിഡ് ഫോണോ, ആന്ഡ്രോയിഡ് ടാബോ, ഐപാഡോ ഉപയോഗിക്കാം മിററോപ്പ് സെന്ഡര്(Mirrorop sender)  https://apkpure.com/mirrorop-sender/com.awindinc.sphone2tv/download?from=details ഇന്സ്റ്റാള് ചെയ്ത് ഓപ്പണ് ചെയ്യുക, അപ്പോള് നിങ്ങള്ക്ക് IP അഡ്രസ്സ് കാ...

ഫെയ്സ് ബുക്കിൽ ഇനി വിവിധ നിറത്തിൽ Post/Comment/Message ചെയ്യാം

 നിങ്ങൾ facebook ൽ പോസ്റ്റ് ചെയ്യുമ്പോഴും message അയക്കു മ്പോഴും ഇതൊന്ന് കളർഫുൾ ആയി ചെയ്തൂടേ എന്ന് ചിന്തിച്ചിട്ടില്ലേ. Post/message നു കളർ കൊടുക്കാൻ നിങ്ങൾ ഇത്രയും ചെയ്താൽ മതി. <fg=b0ffd700>  golden <fg=b0000000>  black <fg=b0ff7f00>  orange <fg=b0ffff00>  yellow <fg=b0ff00ff>  light pink <fg=b0ff007f>  dark pink <fg=b0ff0000>  redish pink <fg=b0800000>  brown <fg=b0ffc0cb>  light purple <fg=b06f00ff> dark blue <fg=b0c0c0c0>  grey <fg=80ffffff>  sky blue <fg=b000ffff>  light blue <fg=b0bf00ff>  purple <fg=b08f00ff> dark purple <fg=b0808000> mehandi green <fg=b0ba55d3> light purple <fg=b0f000f0>  majenta <fg=b00000ff>  blue <fg=b0b08080>  steel grey <fg=b0000080> movve <fg=b0964b00> light brown <fg=f0f00f0f>  red <fg=b000ff00> ...

ഇ-വോലറ്റുകൾ ഉപയോഗിക്കുമ്പോൾ

വലിയ തുകയുടെ നോട്ടുകൾ പിൻവലിക്കുകയും ബാങ്കിൽനിന്നു പണം പിൻവലിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തശേഷം രാജ്യത്ത് ഇ വോലറ്റുകൾ നൽകുന്ന കമ്പനികളുടെ എണ്ണം വർധിച്ചിരിക്കുന്നു. ഓരോ കമ്പനിയും അവരവരുടെ വോലറ്റിന്റെ മേന്മ കഴിയാവുന്നത്ര പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ഏതാണ് എടുക്കേണ്ടത് എന്ന കാര്യത്തിൽ നമുക്കു സംശയമുണ്ടാകുന്നതു സ്വാഭാവികം. അവ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ നമുക്കു വേണ്ടത്ര പരിചയസമ്പത്തില്ലാത്തതു മറ്റൊരു പ്രശ്നം. ഇ വാലറ്റുകൾ നിയന്ത്രിക്കാൻ ഇപ്പോൾ റഗുലേറ്ററി അതോറിറ്റികൾ ഒന്നുമില്ല. ഒന്നിനുംപ്രത്യേകിച്ചു റജിസ്‌ട്രേഷൻ പോലുമില്ല. ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കാൻ കഴിവുള്ള ആർക്കും ഇന്ന് ഇ വോലറ്റുകൾ ഉണ്ടാക്കി രംഗത്തിറങ്ങാവുന്ന അവസ്ഥയാണ് . അതിനാൽത്തന്നെ ഒട്ടേറെ സ്വകാര്യ, രാജ്യാന്തര, ആഭ്യന്തരവോലറ്റുകൾ ഇന്ത്യയിൽ സജീവമായിക്കഴിഞ്ഞു; പലതും പണിപ്പുരയിലും .നമ്മൾ ഇ വോലറ്റിൽ പണം സൂക്ഷിക്കുമ്പോൾ യഥാർഥത്തിൽ പണം കമ്പനിയുടെ കയ്യിലാണ് . വോലറ്റ് മുഖേന പണം കൈമാറുമ്പോഴും കമ്പനിയെ സംബന്ധിച്ചിടത്തോളം പണം പുറത്തുപോകുന്നില്ല. ഒരു അക്കൗണ്ടിൽനിന്നു മറ്റൊന്നിലേക്കു മാറുന്നു എന്ന...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...

കമ്പ്യൂട്ടറിലെ ഇന്റർനെറ്റ് കണക്ഷൻ വൈഫൈ ഹോട്സ്പോട് ആക്കി മാറ്റാം

My WIFI Router എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചു WiFi connectivity ഉള്ള നിങ്ങളുടെ ലാപ്ടോപ്പ് ഒരു റൌട്ടർ ആയി ഉപയോഗിക്കാം എങ്ങിനെ എന്ന് നോക്കാം.. ആദ്യമായി പ്രോഗ്രാം ഡൌണ്ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യുക എന്നിട്ട് പ്രോഗ്രാം റണ് ചെയ്യുക ... Download (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ ലാപ്ടോപ്പിൽ നിങ്ങൾ വൈ ഫൈ ഉപയോഗിച്ചാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്എങ്കിൽ അത് ഷെയർ ചെയ്യാൻ സാധിക്കുക ഇല്ല ... USB അല്ലെങ്കിൽ Lan കേബിളോ ഉപയോഗിച്ചു കൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾമാതമേ അത് വൈഫൈ ഉപയോഗിച്ചു ഷെയർ ചെയ്യാൻ സാധിക്കുക ഉള്ളൂ ) ഇനി പ്രോഗ്രാം റണ് ചെയ്യുക അതിൽ Hotspot Name എന്ന ഭാഗത്ത് നിങ്ങളുടെ നെറ്റ് വർക്കിനു ഒരു പേര് കൊടുക്കുക അടിയിൽ പാസ്സ്വേർഡ് എന്ന ഭാഗത്ത് 8 അക്ഷരം ഉള്ള ഒരു പാസ്സ്വേർഡ് കൊടുക്കുക ...ഇനി start എന്നത് ക്ലിക്ക് ചെയ്യുക ....ഇനി നിങ്ങളുടെ portable devices ഓണ് ചെയ്തു WiFi സെർച്ച് ചെയ്തു കണക്റ്റ് ചെയ്യുക .

2900 രൂപക്ക് വീട്ടിൽ ഒരു കംപ്യുട്ടർ! അതെ Raspberry Pi 3

കേട്ടിട്ട് തള്ളാണെന്നു തോന്നും. പക്ഷെ വാസ്തവം ആണ്.. ഇപ്പോൾ ആമസോണിൽ ഇന്ത്യയിലും കിട്ടും 2500 രൂപമുതൽ 3000 വരെ ആണ് വില. കമ്പ്യൂട്ടർ പഠനം പ്രോത്സാഹിപ്പിക്കാൻ ലണ്ടനിലെ Raspberry Pi Foundation നിർമ്മിച്ച വളരെ ചെറിയ അതായത് ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ള സിംഗിൾ ബോർഡ് കംപ്യൂട്ടറാണ് ഇത്. കുഞ്ഞൻ ആണെങ്കിലും ആള് സൂപ്പറാണ്. സാധാരണ കമ്പ്യൂട്ടറിൽ ചെയ്യുന്ന മിക്കവയും നമുക്ക് ഇതിൽ ചെയ്യാം. ലിനക്സിന്റെയും വിൻഡോസ് 10 IoT Core ന്റെയും OS ഇൻസ്റ്റാൾ ചെയ്യാം. ഇന്റർനെറ്റ്, പാട്ട് വീഡിയോ (HD) എല്ലാം ചെയ്യാം. അതും ഒരു സോപ്പ് പെട്ടിയുടെ വലിപ്പത്തിൽ! ഈ ബോർഡിൽ ഒരു ethernet പോർട്ട് (ഇന്റർനെറ്റു കേബിൾ വഴി വേണമെങ്കിൽ), നാല് USB പോർട്ടും, വെബ് കേമറ പോർട്ടും, ഒരു HDMI ഔട്ട്പുട്ടും ഉണ്ട്. കീ ബോർഡും മൗസും USB പോർട്ടൽ കണക്ട് ചെയ്യണം. വീട്ടിലെ TV യോ അല്ലെങ്കിൽ മോണിറ്ററോ HDMI യിൽ കണക്ട് ചെയ്യണം. പഴയ മോഡൽ മോണിറ്റർ ആണെങ്കിൽ hdmi to VGA അഡാപ്‌റ്റർ വാങ്ങി കണക്ട് ചെയ്യാം. ഇത് കൂടാതെ കുഞ്ഞൻ കമ്പ്യൂട്ടറിൽ ബ്ളൂടൂത്തും വൈഫൈയും ഉണ്ട്. ഇന്റർനെറ്റു വൈഫൈ വഴി കണക്ട് ചെയ്യാം. ഇത് കൂടാതെ ഒരു മൈക്രോ SD കാർഡ് സ്ലോട്ടും ഉണ്ട്. ഇത...

Whatsapp web വഴിയുള്ള ഹാക്കിങ്ങിനെ തടയാൻ ഇതാ 2 step verification

വാട്ട്സ്‌ആപ്പില് ഇനി ടൂ സ്റ്റെപ് വെരിഫിക്കേഷനും സാധ്യം. പുത്തന് അപ്ഡേറ്റിലൂടെ ടൂ സ്റ്റെപ് വെരിഫിക്കേഷന് സെക്യൂരിറ്റി ഫീച്ചര് വാട്ടസ് ആപ്പ് ഉപഭോക്താക്കള്ക്ക് ലഭ്യമാക്കി. കഴിഞ്ഞ മാസങ്ങളിലായി ടൂ സ്റ്റെപ് വെരിഫിക്കേഷന് സാധ്യതയെ വാട്ട്സ് ആപ്പ് പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്.സെറ്റിങ്ങ്സ് മെനുവിലുള്ള അക്കൗണ്ട്സ് ഓപ്ഷന് കീഴിലാണ് ടൂ സ്റ്റെപ്വെരിഫിക്കേഷന് സെക്യൂരിറ്റി ഫീച്ചറിനെ വാട്ട്സ്‌ആപ്പ് നല്കുന്നത്. ഇതോടെ, ഇനി വാട്സപ്പ് നമ്പർ വീണ്ടും കണക്ട് ചെയ്യുമ്പോൾ ഈ കേഡ് ചോദിക്കും. ടൂ സ്റ്റെപ് വെരിഫിക്കേഷന്റെ സെറ്റപ്പ് നടപടികളെ ലളിതമായാണ് വാട്ട്സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ടൂ സ്റ്റെപ് വെരിഫിക്കേഷന് ഓപ്ഷന് തെരഞ്ഞെടുത്താല് ആറക്ക പാസ്വേഡ് ക്രമീകരിക്കാന് ഉപയോക്താവിന് അവസരം ലഭിക്കും. പിന്നാലെ കോഡിനെ ഉപയോക്താവ് സ്ഥിരീകരിക്കുകയും വേണം. ഒപ്പം, ഇമെയില് വിലാസം നല്കാനുള്ള ഓപ്ഷനും വാട്ട്സ് ഒരുക്കുന്നുണ്ട്. പാസ് വേഡ് മറന്ന് പോകുന്ന സാഹചര്യത്തില് ഇമെയില് വിലാസത്തിലേക്കാണ് വാട്ട്സ് ആപ്പ് റീസെറ്റ് കോഡ് അയച്ചുനല്കുക. ഭാവിയില് ടൂ സ്റ്റെപ് വെരിഫിക്കേഷന് സെക്യൂരിറ്റിയുടെ പാസ്വേഡ്...

മൊബൈൽ ഫോൺ പ്രോസസ്സർ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

മൊബൈൽ ഫോൺ വാങ്ങുമ്പോൾ എല്ലാവരും ബ്രാൻഡ്‌, റാം, ഇന്റെർണൽ മെമ്മറി, സ്ക്രീൻ സൈസ് .. തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് സാധാരണ നോക്കാറുള്ളത് . ഏറ്റവും പ്രധാനമായ ഒന്നാണ് പ്രോസസ്സർ , അതിനെ കുറിച് കാര്യമായ അറിവില്ലാത്തത്‌കൊണ്ട് നമുക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലതാണ്.  ഫോൺ പെട്ടെന്ന് ചൂടാവുന്നതും , ഹാങ്ങ്‌ ആവുന്നതും , ബാറ്ററി പെട്ടെന്ന് തീർന്നു പോവുന്നതും ഈ പ്രശ്നങ്ങളിൽ ചിലത് മാത്രം . ഇഷ്ടപ്പെട്ട ഒരു ആപ്പോ, ഗയിമോ ശരിക്ക് റൺ ആവാതെ ഒരു പ്രയോജനവും ഇല്ലാതാവുന്ന രീതിയിൽ നിങ്ങളെ കൊണ്ടെതിക്കാനുംഈ ഒരു അശ്രദ്ധ മതി. അതിനാൽ മാർക്കറ്റിൽ ഇപ്പോൾ കൂടുതൽ ഇറങ്ങുന്ന കുറച്ചു പ്രോസ്സസ്സർ ബ്രാന്റുകളും അവയുടെ മേന്മകളും പോരായ്മകളും ചെറിയ രീതിയിൽ നമുക്ക് ഒന്ന് മനസ്സിലാകാം . 1.) Mediatek :** It is a Taiwanese company. It uses more cores in it's processors(likeocta core,hexa core,deca core). Battery Life :***The mediatek chipsets are known to be more power draining andresults in less battery life.Now they are optimizing their processors to be more power efficient but still lags behind their competetion...

യുഎഇയില് vpn നെറ്റ്വര്ക്ക് ഉപയോഗിക്കുന്നത് വലിയ കുറ്റം

ദുബായ് : ഐടി കുറ്റകൃത്യങ്ങളെനേരിടുവാന് നിയമങ്ങള് ശക്തമാക്കി യുഎഇ. ഇത് സംബന്ധിച്ച പുതിയ നിയമങ്ങള് യുഎഇ സര്ക്കാര് പുറത്തിറക്കി.ഇത് പ്രകാരം നിരോധിക്കപ്പെട്ട സൈറ്റുകളും മറ്റും ലഭിക്കാന് വെര്ച്വല് പ്രൈവറ്റ് നെറ്റ് വര്ക്കുകള് (വിപിഎന്) ഉപയോഗിക്കുന്നത്വന് കുറ്റമായി മാറും. വിപിഎന് പ്രോക്സി സെര്വര് എന്നിവ ഉപയോഗിക്കുന്നവര് വന്പിഴയാണ് ഇനി മുതല് നല്കേണ്ടിവരുക.5 ലക്ഷം ദര്ഹം മുതല് 25 ലക്ഷം ദര്ഹം വരെയാണ് ഇത്തരം വിപിഎന് ഉപയോഗം കണ്ടെത്തിയാല് ഉപയോഗിക്കുന്നയാള് നല്കേണ്ടി വരുക.നേരത്തെ യുഎഇ നിയമപ്രകാരം സൈബര് ക്രൈമുകള്ക്ക് വിപിഎന് ഉപയോഗിച്ചാല് മാത്രമേ കുറ്റമായിരുന്നുള്ളു . എന്നാല് പുതിയ നിയമപ്രകാരം ഇന്റര്നെറ്റിലെ യുഎഇയില് നിരോധിച്ച ഏത് കണ്ടന്റും വിപിഎന് വഴി ഉപയോഗിച്ചാല് അത്സൈബര് ക്രൈം ആയി കണക്കാക്കും . ലോകത്തിന്റെ ഏതു കോണിൽ സ്ഥിതിചെയ്യുന്നകമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ് വര്ക്ക് രൂപപ്പെടുത്താൻഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വിപിഎന്. ഇത്തരത്തിലുള്ള ഒരു നെറ്റ്വർക്കിലൂടെയുള്ള ആശയ വിനിമയം എൻ‌ക്രിപ്റ്റഡ് ആയതിനാൽ ഇവ സമ്പൂർണ്ണമായും പൊതു നെറ്റ്വര്ക്...

റൂട്ട് ചെയ്യാത്ത ആൻഡ്രോയിഡിൽ custum fontഇൻസ്റ്റാൾ ചെയ്യാനുള്ള ആപ്പ്

ഹായ് കൂട്ടുകാരെ, .ഞാനിവിടെ പരിചയപ്പെടുത്താൻ പോകുന്നത് റൂട്ട് ചെയ്യാത്ത ആൻഡ്രോയിഡിൽ custum fontഇൻസ്റ്റാൾ ചെയ്യാനുള്ള ആപ്പ് ആണ്.ഇതുപയോഗിച് നിങ്ങളുടെ ഫോണ്ട് style മാറ്റാവുന്നതാണ്. ഇതിലുള്ളആയിരക്കണക്കിന് ഫോണ്ട് ഡൗൺലോഡ് ചെയ്യുകയോ computer ലോ മറ്റോ ഉള്ള font ഫോണിൽ ഇൻസ്റ്റാൾചെയ്യുകയോ ചെയ്യാം. ഇഷ്ടമുള്ളfont പുറത്തുനിന്ന് download ചെയ്തും instal ചെയ്യാം... ഇന്നത്തെഈ ടിപ്പ്‌ ഇഷ്ടപെട്ടുകാണുംഎന്നു കരുതുന്നു, നല്ലതെന്നു തോന്നിയാൽ ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുമല്ലോ !!! ഇനി പുതിയൊരു വിഷയവുമായി നാളെ കാണാം. https://play.google.com/store/apps/details?id=com.kapp.ifont

ഹായ് കൂട്ടുകാരെ,ഫെയ്സ്ബുക്ക് മെസഞ്ചർ ഇനി പഴയമെസഞ്ചറേയല്ല

എല്ലാം മാറിഫെയ്സ്ബുക്ക് മെസഞ്ചർ പുത്തൻ ഫീച്ചറുകളുമായി മുഖം മിനുക്കുന്നു. ഇനിമുതൽ സംഭാഷണങ്ങൾക്ക് വിവിധ വർണ്ണങ്ങൾ നൽകാൻ കഴിയും, അതോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന മെസഞ്ചർ കൊണ്ടാക്ട്ടുകൾക്ക് 'നിക്ക് നെയിം' നൽകാൻ കഴിയും. ഫോണിൽ നമ്മൾ കൊണ്ടാക്ട്ട്സ് സേവ് ചെയ്തിരിക്കുന്നത് പോലെ ഇഷ്ടമുള്ള പേരുകൾ നൽകാം. വെറുമൊരു ചാറ്റ് ആപ്പിന് അപ്പുറമായി ഒരു പെഴ്സണൽ അസിസ്റ്റന്റ് എന്ന നിലയിലേക്ക് ഉയരാനുള്ള ഫെയ്സ്ബുക്കിന്റെ നീക്കങ്ങളിൽ ഒന്നാണിത്. ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ സേവനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മെസഞ്ചർ ചാറ്റ് തുറന്ന ശേഷം 'i' ചിഹ്നത്തിൽ ടാപ്പ് ചെയ്താൽ പുതിയ ഓപ്ഷനുകൾ കാണാൻ സാധിക്കും. ചാറ്റുകൾക്ക് കസ്റ്റം ഇമോജി നൽകാനും കഴിയും. കളർ ഓപ്ഷൻ ഉപയോഗിച്ച് വിവിധ വർണ്ണങ്ങൾ നൽകാൻ കഴിയും. നിലവില മെസഞ്ചറിലെ നീല നിറമാണ് എല്ലാസംഭാഷണങ്ങൾക്കുമുള്ളത്. നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ മറ്റേ ആൾക്കും കാണാൻ കഴിയും. അവർക്കും ഇതേപോലെ തന്നെ മാറ്റാൻ ഓപ്ഷൻ ഉണ്ട്.മെസഞ്ചർ വഴി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിലെ മുഖങ്ങൾ പരിശോധിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ എളുപ്പത്തിൽ ഫെയ്സ്ബുക്ക് കണ്ടുപിടിക്കുകയും അവർക്ക് എളുപ്പത്തി...

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന് ഏറ്റവും മികച്ച സുരക്ഷ നൽകൂ

.പണം കൊടുത്തു വാങ്ങേണ്ട. ESET MOBAIL SECURITY ലൈസൻസ് കീ ഉൾപ്പടെ. തന്നിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യൂ . കീ ഫയൽ കോപ്പി ചെയ്ത് ചിത്രത്തിൽകാണിച്ചിരിക്കുന്ന പോലെ ആക്റ്റീവ് ചെയ്യൂ. http://tipzworld.weebly.com/tipzworld/mobile-security-antivirus

പേഴ്‌സണല് കംപ്യൂട്ടറുകളില് ആന്ഡ്രോയിഡ് ഉപയോഗിക്കാന് വിവിധ സോഫ്റ്റ്‌വേറുകള് ലഭ്യമാണെങ്കിലും, അവയുടെ കൂട്ടത്തില് മികച്ച അനുഭവം നല്കുന്ന രണ്ട് ഒഎസുകൾ

പേഴ്‌സണല് കംപ്യൂട്ടറുകളില് ആന്ഡ്രോയിഡ് ഉപയോഗിക്കാന് വിവിധ സോഫ്റ്റ്‌വേറുകള് ലഭ്യമാണെങ്കിലും, അവയുടെ കൂട്ടത്തില് മികച്ച അനുഭവം നല്കുന്ന രണ്ട് ഒഎസുകളാണ്  ഫിനിക്‌സ് ഒഎസ്, റീമിക്‌സ് ഒഎസ് എന്നിവ. ഗൂഗിളിന്റെ ആന്ഡ്രോയിഡ് ഒഎസില് പ്രവര്ത്തിക്കുന്ന സ്മാര്ട്ട്‌ഫോണുകളും ടാബുകളും സര്വ്വസാധാരണമായതോടെ കൊച്ചുകുട്ടികള്ക്ക് പോലും പരിചിതമായ ഇന്റര്ഫേസ് ആയി ആന്ഡ്രോയിഡ് മാറിക്കഴിഞ്ഞു. ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും ആന്ഡ്രോയ്ഡ് നമ്മുടെ ലാപ്‌ടോപ്പുകളിലും ഡെസ്‌ടോപ്പുകളിലും ഉപയോഗിക്കാന് കഴിഞ്ഞെങ്കില് എന്ന്....!അത്തരക്കാര് വിഷമിക്കേണ്ട. പേഴ്‌സണല് കംപ്യൂട്ടറുകളില് ആന്ഡ്രോയിഡ് ഉപയോഗിക്കാന് വിവിധ സോഫ്റ്റ്‌വേറുകള് ഇപ്പോള് ലഭ്യമാണ്. ഇത്തരം സോഫ്റ്റ്‌വേറുകളുടെ കൂട്ടത്തില് പിസിയില് മികച്ച ആന്ഡ്രോയിഡ് അനുഭവം നല്കുന്ന രണ്ട് ഒഎസുകളാണ് ഫിനിക്‌സ് ഒഎസ് ( Phoenix OS ), റീമിക്‌സ് ഒഎസ് ( Remix OS ) എന്നിവ.ആന്ഡ്രോയിഡ് ആപ്പുകള് കമ്പ്യൂട്ടറില്പ്രവര്ത്തിപ്പിക്കുന്നതിനൊപ്പം, എഡ്യുബണ്ടുപോലെയുള്ള ഫ്രീ&ഓപ്പണ് സോഴ്‌സ് സോഫ്റ്റ്‌വേകള്ക്ക് സമാനമായ അനുഭവം ഈ ഒഎസുകള് ഉപഭോക്താക്കള്ക്ക് നല്കുന്നു.ആന്ഡ്രോയ്ഡിന്റെ ലോലിപോപ്പ്...

'2016' ലോകത്തെ ഞെട്ടിച്ച ടെക് പരാജയങ്ങളുടെ വർഷം

 ലോകത്തെ ഞെട്ടിച്ച്‌ കൊട്ടിഘോഷിച്ചിറക്കിയ ചില വമ്ബന് പ്രഖ്യാപനങ്ങള് തകര്ന്നടിഞ്ഞത് 2016ല് ലോകം കണ്ടു. ഇന്ത്യയിലെ ഫ്രീഡം 251 സ്മാര്ട്ട്ഫോണ് മുതല്ആപ്പിള് ഐഫോണും ഗാലക്സി നോട്ട് 7ഉം എല്ലാം ഇതില് ഉള്പ്പെടും.സാംസംഗ് ഗാലക്സി നോട്ട് 7 ഫോണുകള് ഇനി ഇല്ലഒരു സ്മാര്ട്ട്ഫോണ് കമ്ബനിയുടെ ഏറ്റവും വലിയ തകര്ച്ചയാണ് ദക്ഷിണകൊറിയന് കമ്ബനിയായ സാംസംഗിലൂടെ ലോകം കണ്ടത്. സാംസംഗിന്റെ ഗാലക്സി നോട്ട് 7 സ്മാര്ട്ട്ഫോണുകള് വ്യാപകമായി പൊട്ടിത്തെറിച്ചപ്പോള് കമ്ബനിക്ക് ആ മോഡല്തന്നെ പിന്വലിക്കേണ്ടിവന്നു. ഒപ്പം വലിയൊരു സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഫ്രീഡം 251 സ്മാര്ട്ട്ഫോണ് എവിടെ? 251 രൂപയ്ക്ക് സ്മാര്ട്ട്ഫോണ് എന്ന ആശയവുമായി റിംഗിംഗ് ബെല്സ് എന്ന സ്റ്റാര്ട്ടപ്പ് കമ്ബനി പ്രഖ്യാപിച്ച പദ്ധതി. ജൂണില് വിതരണം തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ അങ്ങനൊരു സ്മാര്ട്ട്ഫോണ് ഇറക്കാന് കമ്ബനിക്കു കഴിഞ്ഞിട്ടില്ല. ലോകത്തെ മുഴുവന് അമ്ബരപ്പിച്ച ഫ്രീഡം 251 ഇന്നും ഒരു ദുഃസ്വപ്നമായി നിലനില്ക്കുന്നു. ഫേസ്ബുക്ക് ഫ്രീ ബേസിക്സ്ഇന്ത്യയില് സൗജന്യ ഇന്റര്നെറ്റ് യുഗം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ ഫേസ്ബു...

TORDOW 2.0 ഇവനെ തീർച്ചയായും സൂക്ഷിക്കുക.

സെക്യൂരിറ്റി അപ്പ്സുകൾ നിർമിക്കുന്ന COMODO പുതിയ ഒരു *മാൽവേറിനെ* കുറിച്ച് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നു. *"Tordow,"*എന്ന പേരിൽ പുതിയ ഒരു ബാങ്കിങ് ട്രോജന് ഏതു നിമിഷവും നിങ്ങളെആക്രമിച്ചേക്കാം.  ആൻഡ്രോയിഡ്ഫോണുകളിലാണ് തത്കാലം ഈ ഭീഷണി ഉള്ളത് . *"Tordow 2.0"* എന്ന പേരിൽ ഈ വൈറസിന്റെ പുതിയ പതിപ്പ് ആണ് കൂടുതൽ അപകടകാരി. *ഫോണിൽ സ്വയം റൂട്ട് അക്സസ്സ്* ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ വൈറസിനെകൂടുതൽ അപകടകാരിയാക്കുന്നത്.മുൻപ് ഏറ്റവും വലിയ ഭീഷണി ഉയർത്തിയ വൈറസ് ആയിരുന്നു *"റാൻസം വെയർ"* എന്നാൽ "Tordow 2.0" നമ്മുടെ ഫോണിൽ കയറിയാൽ ഉണ്ടാകുന്ന ആപത്തുകളിൽ ഒന്ന് മാത്രമാണ് റാൻസം വെയർ, അതായത് Tordow 2.൦ റാൻസം വെയർ ആയി കൂടി പ്രവർത്തിക്കുന്നു എന്ന് സാരം . Tordow 2.൦ നമ്മുടെ ഫോണിൽ ബാധിച്ചുകഴിഞ്ഞാൽ നമുക്ക് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ********************** യൂസർ ലോഗിൻ വിവരങ്ങൾ മോഷിക്കുന്നു .* ഓൺലൈൻ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ പിൻ‌വലിക്കുന്നു. * ഫോണിൽ നിന്നും ഓട്ടോമാറ്റിക് ആയി Call ഉം SMS ഉം പോകുന്നു . * റാൻസം വെയർ ആയി പ്രവർത്തിച്ചു ഫോണിലുള്ള ഡാറ്റാ മുഴുവ...