Skip to main content

Whatsapp web വഴിയുള്ള ഹാക്കിങ്ങിനെ തടയാൻ ഇതാ 2 step verification

വാട്ട്സ്‌ആപ്പില് ഇനി ടൂ സ്റ്റെപ് വെരിഫിക്കേഷനും സാധ്യം. പുത്തന് അപ്ഡേറ്റിലൂടെ ടൂ സ്റ്റെപ് വെരിഫിക്കേഷന് സെക്യൂരിറ്റി ഫീച്ചര് വാട്ടസ് ആപ്പ് ഉപഭോക്താക്കള്ക്ക് ലഭ്യമാക്കി. കഴിഞ്ഞ മാസങ്ങളിലായി ടൂ സ്റ്റെപ് വെരിഫിക്കേഷന് സാധ്യതയെ വാട്ട്സ് ആപ്പ് പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്.സെറ്റിങ്ങ്സ് മെനുവിലുള്ള അക്കൗണ്ട്സ് ഓപ്ഷന് കീഴിലാണ് ടൂ സ്റ്റെപ്വെരിഫിക്കേഷന് സെക്യൂരിറ്റി ഫീച്ചറിനെ വാട്ട്സ്‌ആപ്പ് നല്കുന്നത്. ഇതോടെ, ഇനി വാട്സപ്പ് നമ്പർ വീണ്ടും കണക്ട് ചെയ്യുമ്പോൾ ഈ കേഡ് ചോദിക്കും.

ടൂ സ്റ്റെപ് വെരിഫിക്കേഷന്റെ സെറ്റപ്പ് നടപടികളെ ലളിതമായാണ് വാട്ട്സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ടൂ സ്റ്റെപ് വെരിഫിക്കേഷന് ഓപ്ഷന് തെരഞ്ഞെടുത്താല് ആറക്ക പാസ്വേഡ് ക്രമീകരിക്കാന് ഉപയോക്താവിന് അവസരം ലഭിക്കും. പിന്നാലെ കോഡിനെ ഉപയോക്താവ് സ്ഥിരീകരിക്കുകയും വേണം. ഒപ്പം, ഇമെയില് വിലാസം നല്കാനുള്ള ഓപ്ഷനും വാട്ട്സ് ഒരുക്കുന്നുണ്ട്. പാസ് വേഡ് മറന്ന് പോകുന്ന സാഹചര്യത്തില് ഇമെയില് വിലാസത്തിലേക്കാണ് വാട്ട്സ് ആപ്പ് റീസെറ്റ് കോഡ് അയച്ചുനല്കുക. ഭാവിയില് ടൂ സ്റ്റെപ് വെരിഫിക്കേഷന് സെക്യൂരിറ്റിയുടെ പാസ്വേഡ് മാറ്റാനും, പിന്വലിക്കാനും ഉപയോക്താവിന് സാധിക്കുന്നതാണ്.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...