Skip to main content

നിങ്ങള്ക്ക് സ്മാര്ട്ട്‌ഫോണ് ബാറ്ററിയെ കുറിച്ച് എന്തറിയാം?

ഫോണ് ബാറ്ററികളെ കുറിച്ചുളള തെറ്റിദ്ധാരണകള് ഇവിടെ പരിശോധിക്കാം
നമ്മുടെസ്മാര്ട്ട്‌ഫോണിന്റെപ്രധാന ഘടകമാണ് ബാറ്ററികള്. ഫോണിന്റെ സവിശേഷതകള് കൂടിയതോടെ ബാറ്ററികള്ക്ക് പല പ്രശ്‌നങ്ങളും സംഭവിക്കുകയാണ്.സ്മാര്ട്ട്‌ഫോണ് ബാറ്ററികളെ കുറിച്ച് നമുക്കെല്ലാവര്ക്കും പല തെറ്റിദ്ധാരണകള് ഉണ്ട്. ഫോണ് ബാറ്ററികളെ കുറിച്ച് നമ്മള് കേള്ക്കുന്ന അധിക ഭാഗവും സത്യമല്ല
ഫോണ് ബാറ്ററികളെ കുറിച്ചുളള തെറ്റിദ്ധാരണകള് ഇവിടെ പരിശോധിക്കാം.

ബാറ്ററി മുഴുവന് ചാര്ജ്ജ് തീര്ന്നതിനു ശേഷം പെട്ടന്നു ഫുള് ചാര്ജ്ജ് ആകുമോ?

ലിഥിയം അയോണ് ബാറ്ററികള്ക്ക് 20% ചാര്ജ്ജിനു താഴെ വന്നാല് ഫുള് ചാര്ജ്ജ് ആകാന് കുറച്ച് അധികം സമയം എടുക്കും, അതിനാല് 20% കുറയുന്നതിനു മുന്പ് ചാര്ജ്ജ് ചെയ്യുന്നതാണ് നല്ലത്.!

ബാറ്ററി ഉപയോഗിക്കാതെ വയ്ക്കുമ്പോണ് ഫുള് ചാര്ജ്ജ് കളഞ്ഞു വയ്ക്കണോ?

ഫുള് ചാര്ജ്ജ് കളഞ്ഞു വയ്ച്ചാല് ബാറ്ററി ലൈഫ് കുറയും. എപ്പോഴും 50% ചാര്ജ്ജ് ബാക്കി വെച്ചിട്ടു വേണം ബാറ്ററികള് സ്‌റ്റോര് ചെയ്യാന്. കമ്പനി മൊബൈല് പാക്ക് ചെയ്യുമ്പോള് 50% ചാര്ജ്ജ് നിലനിര്ത്തിയാണ് പാക്ക് ചെയ്യുന്നത്.

പുതിയ ഫോണ് ബാറ്ററി ചാര്ജ്ജ് ചെയ്യണോ?

ഒരു പുതിയ ഫോണ് ബാറ്ററി വാങ്ങുമ്പോള് കുറഞ്ഞത് ആറ് മണിക്കൂര് എങ്കിലും ചാര്ജ്ജ് ചെയ്ത ശേഷമേ ഉപയോഗിക്കാവൂ. ലിഥിയം അയോണ് ബാറ്ററികള് ഫാക്ടറിയില് വച്ചു തന്നെ പ്രൈമിഗ് നടത്തിയിട്ടാണ് പാക്ക് ചെയ്യുന്നത്. അതു കൊണ്ട് പ്രൈമിംഗ് (ആറു മണിക്കൂര് ഫാസ്റ്റ് ചാര്ജ്ജിങ്ങ്) ചെയ്യേണ്ട ആവശ്യമില്ല.

അമിതമായ താപം ബാറ്ററിക്ക് പ്രശ്‌നമാണോ?

മറ്റൊരു പ്രധാന കാര്യം പറയാനുളളത് അമിതമായ താപം ബാറ്ററിക്ക് പ്രശ്‌നമാണ്. ചാര്ജ്ജ് ചെയ്യുന്ന അന്തരീക്ഷത്തില് അമിതമായ ചൂടോ തണുപ്പോ ഉണ്ടാകുന്നത് ബാറ്ററിയെ ബാധിക്കും. ആപ്പിള് ഫോണ് ചാര്ജ്ജ് ചെയ്യാന് അനുയോജ്യമായ കുറഞ്ഞ താപനില '0' ഡിഗ്രി സെല്ഷ്യസാണ്. എന്നാല് സാംസങ്ങ് ഫോണുകള്ക്ക് ഉയര്ന്ന താപനിയ 50 ഡിഗ്രിസെല്ഷ്യസാണ്.

ബാറ്ററി പൂര്ണ്ണമായി തീരാതെ ഫോണ് ചാര്ജ്ജ് ചെയ്യരുത്, ശരിയാണോ?

ബാറ്ററി ചാര്ജ്ജ് പൂര്ണ്ണമായി തീര്ന്നിട്ട്ഫോണ് ചാര്ജ്ജ് ചെയ്യുന്നതിലും നല്ലത് എന്നും കുറച്ചു നേരം ചാര്ജ്ജ് ചെയ്യുന്നതാണ്. സാംസങ്ങ്, ഐഫോണ് മൊബൈലുകള് എന്നിവ ഇടയ്ക്കിടയ്ക്ക് ചാര്ജ്ജ് ചെയ്യാന് വയ്ക്കുന്നത് നല്ലതാണ്. ബാറ്ററി പൂര്ണ്ണമായി ശൂന്യമാകുന്നതു വരെ ഫോണ് ഉപയോഗിക്കുന്നത് ബാറ്ററിയുടെ നിലനില്പ് സ്ഥിരതയില്ലാതാക്കുന്നു.

ഫോണ് ഇടയ്ക്ക് ഓഫാക്കി വയ്ക്കണോ?

നിങ്ങളുടെ ഫോണ് ഒരു മെഷീനാണ്. എന്നാല് അതിനു ഇടയ്ക്ക് അല്പം ഇടവേള ആവശ്യമാണ്. ഒരു ആപ്പിള് എക്‌സ്‌പേര്ട്ട് പറയുന്നു 'നിങ്ങളുടെ ഫോണ് ആഴ്ചയിലൊരിക്കല് കുറച്ചു നേരം ഓഫാക്കി വയ്ക്കുന്നത് ബാറ്ററിക്ക് നല്ലതാണ് എന്നാണ്'. ആന്ഡ്രോയിഡ് ഫോണിനും ഇത് ബാധകമാണ്. റീബൂട്ട് എന്ന ഓപ്ഷന് ബാറ്ററിയെ റീഫ്രഷ് ചെയ്യുന്നുണ്ട്. ഇതും ബാറ്ററിയുട ലൈഫിനു ഗുണം ചെയ്യുന്നതാണ്!

രാത്രി മുഴുവന് ചാര്ജ്ജ് ചെയ്യാംരാത്രി മുഴുവന് ഫോണ് ചാര്ജ്ജ് ചെയ്യാന് പാടില്ല എന്നു പറയുന്നത് ഭാഗീകമായി തെറ്റാണ്. ലിഥിയം അയണ് ബാറ്ററി ഉപയോഗിക്കുന്ന എല്ലാ ഫോണുകളും ബാറ്ററി ഫുള് ആയാല് ചാര്ജ്ജിങ്ങ് നിര്ത്തി വയ്ക്കുന്ന സാങ്കേതിക വിദ്യ ഉളളതാണ്. എന്നുകരുതി രാത്രിയും പകലും ഫുള് ചാര്ജ്ജ് ചെയ്യാന് ഇടുന്നത് നല്ലതല്ല. 40% മുതല് 80% വരെബാറ്ററി ചാര്ജ്ജ് സൂക്ഷിക്കുന്നത് ഒരു പരിധിവരെ ബാറ്ററിയുടെ ഈട് കൂട്ടാന് സാധിക്കും.

ഡ്യൂപ്ലിക്കേറ്റ് ചാര്ജ്ജര് ഉപയോഗിക്കുമ്പോല് ഫോണ് ചെയ്യാന് പാടില്ല? ശരിയാണോ?

മാനുഫാക്ചര് അപ്രൂവ്ഡ് ചാര്ജ്ജര് ആണ് നിങ്ങള് ഉപയാഗിക്കുന്നതെങ്കില്ചാര്ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയം നിങ്ങള്ക്ക് ഫോണ് ഉപയോഗിക്കാം. അമിത ചൂട് ആകും എന്നതൊഴിച്ചാല് മറ്റു പ്രശ്‌നങ്ങള് ഒന്നും തന്നെ ഇല്ല. റിപ്പോര്ട്ട് ചെയ്തിട്ടുളളത് ഇലക്ട്രോക്യൂട്ട് സംഭവങ്ങള് തേര്ഡ് പാര്ട്ടി/ ഡ്യൂപ്ലിക്കേറ്റ് ചാര്ജ്ജറുകള് എന്നിവ ഉപയോഗിച്ചപ്പോഴാണ്.ടോപ്പ് ബ്രാന്ഡ് ചാര്ജ്ജറുകള്വളരെ വില കുറഞ്ഞ ചൈനീസ് ചാര്ജ്ജറുകള് ഒഴികെ ബെല്കിന് പോലുളള ടോപ്പ് ബ്രാന്ഡ് ചാര്ജ്ജറുകള് ബാറ്ററിക്ക് പ്രശ്‌നം ഉണ്ടാക്കാറില്ല.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...