കേട്ടിട്ട് തള്ളാണെന്നു തോന്നും. പക്ഷെ വാസ്തവം ആണ്.. ഇപ്പോൾ ആമസോണിൽ ഇന്ത്യയിലും കിട്ടും 2500 രൂപമുതൽ 3000 വരെ ആണ് വില. കമ്പ്യൂട്ടർ പഠനം പ്രോത്സാഹിപ്പിക്കാൻ ലണ്ടനിലെ Raspberry Pi Foundation നിർമ്മിച്ച വളരെ ചെറിയ അതായത് ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ള സിംഗിൾ ബോർഡ് കംപ്യൂട്ടറാണ് ഇത്. കുഞ്ഞൻ ആണെങ്കിലും ആള് സൂപ്പറാണ്. സാധാരണ കമ്പ്യൂട്ടറിൽ ചെയ്യുന്ന മിക്കവയും നമുക്ക് ഇതിൽ ചെയ്യാം. ലിനക്സിന്റെയും വിൻഡോസ് 10 IoT Core ന്റെയും OS ഇൻസ്റ്റാൾ ചെയ്യാം. ഇന്റർനെറ്റ്, പാട്ട് വീഡിയോ (HD) എല്ലാം ചെയ്യാം. അതും ഒരു സോപ്പ് പെട്ടിയുടെ വലിപ്പത്തിൽ!
ഈ ബോർഡിൽ ഒരു ethernet പോർട്ട് (ഇന്റർനെറ്റു കേബിൾ വഴി വേണമെങ്കിൽ), നാല് USB പോർട്ടും, വെബ് കേമറ പോർട്ടും, ഒരു HDMI ഔട്ട്പുട്ടും ഉണ്ട്. കീ ബോർഡും മൗസും USB പോർട്ടൽ കണക്ട് ചെയ്യണം. വീട്ടിലെ TV യോ അല്ലെങ്കിൽ മോണിറ്ററോ HDMI യിൽ കണക്ട് ചെയ്യണം. പഴയ മോഡൽ മോണിറ്റർ ആണെങ്കിൽ hdmi to VGA അഡാപ്‌റ്റർ വാങ്ങി കണക്ട് ചെയ്യാം. ഇത് കൂടാതെ കുഞ്ഞൻ കമ്പ്യൂട്ടറിൽ ബ്ളൂടൂത്തും വൈഫൈയും ഉണ്ട്. ഇന്റർനെറ്റു വൈഫൈ വഴി കണക്ട് ചെയ്യാം. ഇത് കൂടാതെ ഒരു മൈക്രോ SD കാർഡ് സ്ലോട്ടും ഉണ്ട്. ഇത് വഴി നമുക്ക് സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യാം. Raspberry Pi 3 യിൽ 1 GB RAM മെമ്മറിയും കിടിലം Broadcom BCM2837 1.2 GHz 64-bit quad-core ARM Cortex-A53 പ്രൊസസ്സറും ഉണ്ട്.
Comments
Post a Comment