Skip to main content

ഇ-വോലറ്റുകൾ ഉപയോഗിക്കുമ്പോൾ





വലിയ തുകയുടെ നോട്ടുകൾ പിൻവലിക്കുകയും ബാങ്കിൽനിന്നു പണം പിൻവലിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തശേഷം രാജ്യത്ത് ഇ വോലറ്റുകൾ നൽകുന്ന കമ്പനികളുടെ എണ്ണം വർധിച്ചിരിക്കുന്നു. ഓരോ കമ്പനിയും അവരവരുടെ വോലറ്റിന്റെ മേന്മ കഴിയാവുന്നത്ര പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ഏതാണ് എടുക്കേണ്ടത് എന്ന കാര്യത്തിൽ നമുക്കു സംശയമുണ്ടാകുന്നതു സ്വാഭാവികം.

അവ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ നമുക്കു വേണ്ടത്ര പരിചയസമ്പത്തില്ലാത്തതു മറ്റൊരു പ്രശ്നം. ഇ വാലറ്റുകൾ നിയന്ത്രിക്കാൻ ഇപ്പോൾ റഗുലേറ്ററി അതോറിറ്റികൾ ഒന്നുമില്ല. ഒന്നിനുംപ്രത്യേകിച്ചു റജിസ്‌ട്രേഷൻ പോലുമില്ല.

ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കാൻ കഴിവുള്ള ആർക്കും ഇന്ന് ഇ വോലറ്റുകൾ ഉണ്ടാക്കി രംഗത്തിറങ്ങാവുന്ന അവസ്ഥയാണ്. അതിനാൽത്തന്നെ ഒട്ടേറെ സ്വകാര്യ, രാജ്യാന്തര, ആഭ്യന്തരവോലറ്റുകൾ ഇന്ത്യയിൽ സജീവമായിക്കഴിഞ്ഞു; പലതും പണിപ്പുരയിലും

.നമ്മൾ ഇ വോലറ്റിൽ പണം സൂക്ഷിക്കുമ്പോൾ യഥാർഥത്തിൽ പണം കമ്പനിയുടെ കയ്യിലാണ്. വോലറ്റ് മുഖേന പണം കൈമാറുമ്പോഴും കമ്പനിയെ സംബന്ധിച്ചിടത്തോളം പണം പുറത്തുപോകുന്നില്ല. ഒരു അക്കൗണ്ടിൽനിന്നു മറ്റൊന്നിലേക്കു മാറുന്നു എന്നേയുള്ളൂ.

അതിനാൽ ഇ വോലറ്റ് കമ്പനിയുടെവിശ്വാസ്യത വിലയിരുത്തേണ്ടതു പ്രധാനമാണ്.നിർഭാഗ്യവശാൽ അതിനുള്ള സംവിധാനം സർക്കാർതലത്തിൽ ഇന്നു നിലവിലില്ല. മാത്രമല്ല, വിദേശകമ്പനികളുടെ ഇ വോലറ്റ് നമ്മൾ ഉപയോഗിക്കുമ്പോൾ പണത്തിന്റെ ഗുണം ലഭിക്കുന്നതു വിദേശരാജ്യങ്ങൾക്കാണ്. അതിനാൽ, എന്തുകൊണ്ടും നമ്മുടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഇ വോലറ്റ് എടുക്കുന്നതാണു സുരക്ഷിതവും അഭികാമ്യവും.

ഇ വോലറ്റ് ഉപയോഗിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം

.1. നമ്മുടെ ഫോണിൽ ആന്റി വൈറസ് സംവിധാനംഉണ്ടായിരിക്കണം. അല്ലെങ്കിൽ ചില കംപ്യൂട്ടർ വൈറസുകൾ നമ്മുടെ ഫോണിലെത്തുകയും നമ്മുടെ രഹസ്യകോഡ് അടക്കം എല്ലാം ശേഖരിച്ചു സൈബർ കവർച്ചക്കാർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും.

2. പ്ലേ സ്റ്റോറിൽനിന്നോ ബന്ധപ്പെട്ട ബാങ്കിന്റെ നേരിട്ടുള്ള വെബ് സൈറ്റിൽനിന്നോ അല്ലാതെ ഇ വോലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യരുത്. ആപ്പ് കിട്ടുന്ന സൈറ്റുകൾ സെർച്ച് എൻജിനിൽ തിരയരുത്; വിശ്വസനീയമായ ഇടങ്ങളിൽനിന്നേ എടുക്കാവൂ.

3. ആപ്പ് ഡൗൺലോഡ് ചെയ്യാനും സെറ്റപ്പ് ചെയ്യാനും ചില സ്വകാര്യ ഏജൻസികൾ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. സെറ്റപ്പ് വേളയിൽ അവർനമ്മുടെ പാസ്‌വേർഡ്‌ അടക്കം എല്ലാം മനസ്സിലാക്കും. സ്വയംചെയ്യാൻ പ്രയാസമുണ്ടെങ്കിൽ അടുത്തുള്ള ബാങ്കിലെ ജീവനക്കാരെക്കൊണ്ടോ സന്നദ്ധ സംഘടനാ പ്രവർത്തകരെക്കൊണ്ടോ വീട്ടിലെതന്നെ സാങ്കേതികജ്ഞാനമുള്ളവരെക്കൊണ്ടോ മാത്രമേ ചെയ്യിക്കാവൂ.

4. നമ്മുടെ അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്കാർഡ് / ഡെബിറ്റ്കാർഡ് വിവരങ്ങൾ തുടങ്ങിയവ ഒന്നും ‘ഓർമിക്കാൻ’ ആപ്പിനെ ഏൽപിക്കരുത്.പിൻ, പാസ്‌വേഡ് തുടങ്ങിയവ മൊബൈലിൽ ഫീഡ് ചെയ്തു വയ്ക്കരുത്

.5. ഇ വോലറ്റ് നമ്മുടെ സാധാരണ മണിപ്പേഴ്‌സ് പോലെയാണ്; അത്യാവശ്യംതുക മാത്രമേ അതിൽ വയ്ക്കാവൂ.

6. ഒട്ടേറെ ഇ വോലറ്റുകൾ ഉപയോഗിക്കരുത്.

7. നമ്മുടെ ഫോണിൽ മറ്റൊരാളുടെ മെമ്മറി കാർഡ് ഇടുകയോ, നമ്മുടേതു മറ്റൊരാളുടെ മൊബൈലിൽ ഉപയോഗിക്കാൻ കൊടുക്കുകയോ അരുത്.

8. ഇ വോലറ്റ് ഉപയോഗിക്കേണ്ട സമയത്തു മാത്രം ലോഗിൻചെയ്യുകയും ആവശ്യം കഴിഞ്ഞാൽ ലോഗൗട്ട് ചെയ്യുകയും ചെയ്യുക.

9. എസ്എംഎസ് ആയും വാട്സ്ആപ് ആയും വരുന്ന ആവശ്യമില്ലാത്ത ലിങ്കുകളിൽ അതെന്താണെന്നു നോക്കാൻ ആവശ്യമില്ലാതെ ക്ലിക് ചെയ്യരുത്.

10. വിശ്വസനീയമല്ലാത്തവെബ്‌സൈറ്റുകൾ കാണാൻ ഇ വോലറ്റ് ഉള്ള ഫോൺ ഉപയോഗിക്കരുത്. ഫ്രീ ഡൗൺലോഡ് സൈറ്റുകൾ, അശ്ലീല സൈറ്റുകൾ എന്നിവയോടൊപ്പം വൈറസുകൾ എപ്പോഴുമുണ്ടാവും.

11. ഏതെങ്കിലും കാരണവശാൽ ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ ഉടനെ പിൻ, പാസ്‌വേർഡുകൾ തുടങ്ങിയവയെല്ലാം മാറ്റണം.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...