എല്ലാം മാറിഫെയ്സ്ബുക്ക് മെസഞ്ചർ പുത്തൻ ഫീച്ചറുകളുമായി മുഖം മിനുക്കുന്നു. ഇനിമുതൽ സംഭാഷണങ്ങൾക്ക് വിവിധ വർണ്ണങ്ങൾ നൽകാൻ കഴിയും, അതോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന മെസഞ്ചർ കൊണ്ടാക്ട്ടുകൾക്ക് 'നിക്ക് നെയിം' നൽകാൻ കഴിയും. ഫോണിൽ നമ്മൾ കൊണ്ടാക്ട്ട്സ് സേവ് ചെയ്തിരിക്കുന്നത് പോലെ ഇഷ്ടമുള്ള പേരുകൾ നൽകാം. വെറുമൊരു ചാറ്റ് ആപ്പിന് അപ്പുറമായി ഒരു പെഴ്സണൽ അസിസ്റ്റന്റ് എന്ന നിലയിലേക്ക് ഉയരാനുള്ള ഫെയ്സ്ബുക്കിന്റെ നീക്കങ്ങളിൽ ഒന്നാണിത്.
ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ സേവനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മെസഞ്ചർ ചാറ്റ് തുറന്ന ശേഷം 'i' ചിഹ്നത്തിൽ ടാപ്പ് ചെയ്താൽ പുതിയ ഓപ്ഷനുകൾ കാണാൻ സാധിക്കും. ചാറ്റുകൾക്ക് കസ്റ്റം ഇമോജി നൽകാനും കഴിയും. കളർ ഓപ്ഷൻ ഉപയോഗിച്ച് വിവിധ വർണ്ണങ്ങൾ നൽകാൻ കഴിയും. നിലവില മെസഞ്ചറിലെ നീല നിറമാണ് എല്ലാസംഭാഷണങ്ങൾക്കുമുള്ളത്. നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ മറ്റേ ആൾക്കും കാണാൻ കഴിയും. അവർക്കും ഇതേപോലെ തന്നെ മാറ്റാൻ ഓപ്ഷൻ ഉണ്ട്.മെസഞ്ചർ വഴി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിലെ മുഖങ്ങൾ പരിശോധിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ എളുപ്പത്തിൽ ഫെയ്സ്ബുക്ക് കണ്ടുപിടിക്കുകയും അവർക്ക് എളുപ്പത്തിൽ ഈ ചിത്രങ്ങൾ അയയ്ക്കാനുമുള്ള'ഫോട്ടോ മാജിക്' സൗകര്യം ഫെയ്സ്ബുക്ക്ഒരുക്കിയിട്ടുണ്ട്. 'ഫോട്ടോ മാജിക്' എന്ന പേരിൽ പുറത്തിറങ്ങുന്നപുതിയ സേവനത്തിലൂടെ മെസഞ്ചർ നിങ്ങളുടെ ക്യാമറ റോൾ (ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ) ചിത്രങ്ങളിലെ മുഖങ്ങൾ നിങ്ങളുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെമുഖവുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. യോജിച്ചാൽ അവർക്ക് ചിത്രം അയച്ചു കൊടുക്കാനുള്ള ഡയറക്റ്റ് ഓപ്ഷൻ ഒരു നോട്ടിഫിക്കേഷൻ ആയിനമ്മുക്ക് മുമ്പിലെത്തും. പുതിയ സേവനം എല്ലാവരും നിർബന്ധമായും ഉപയോഗിക്കേണ്ടതല്ല, റ്റൈംലൈൻആന്റ് ടാഗിംഗ് (Timeline and Tagging) എന്ന ഓപ്ഷനിൽ പോയാൽ ഈ സൗകര്യം വേണ്ടായെന്നു വെയ്ക്കാനുമാവും.നിലവിൽ സുഹൃത്തുക്കൾക്ക് ചിത്രങ്ങൾ അയക്കുന്നതും, പ്രത്യേകിച്ച് ഗ്രൂപ്പ് ഫോട്ടോകൾ അയക്കുന്നതും ബുദ്ധിമുട്ട് ആവുന്നുണ്ട്. ഇതിനു മികച്ച പരിഹാരമായിരിക്കും പുതിയ സേവനം. വെറും രണ്ട് ടാപ്പിനുള്ളിൽ ഒരു ഗ്രൂപ്പ് ഫോട്ടോയിൽ ഉള്ള എല്ലാവർക്കും ചിത്രങ്ങൾ അയച്ചുകൊടുക്കാം. മെസഞ്ചർ വഴി ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാനുംരസകരമാക്കാനുമുള്ള നീക്കാമായിട്ടാണ് ഫെയ്സ്ബുക്ക് ഇതിനെ വിശേഷിപ്പിക്കുന്നത്
.വെറുമൊരു ചാറ്റ് ആപ്പിന് അപ്പുറം മികവേറിയ അനേകം സൗകര്യങ്ങൾ മെസഞ്ചറിൽ ഉൾപ്പെടുത്തണമെന്ന വാശി ഫെയ്സ്ബുക്കിനു ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏറ്റവും ഒടുവിൽ ഗതാഗത സൗകര്യങ്ങൾക്കു വേണ്ടിയും മെസഞ്ചർ ഉപയോഗിക്കാൻ കഴിയുമെന്ന സ്ഥിതി എത്തിയിരിക്കുകയാണ്. ആഗോള റേഡിയോ ടാക്സി സേവനമായ യൂബറിന്റെ സഹകരണത്തോടെയാണ്ഫെയ്സ്ബുക്ക് പുതിയ പദ്ധതി ആവിഷ്കരിച്ചത്. സുഹൃത്തിനു പണം അയയ്ക്കുക, സമ്മാനം നൽകുക, ടാക്സി വിളിക്കുക അങ്ങനെ എന്ത് സേവനങ്ങളും മെസഞ്ചറിനു പുറത്തു പോകാതെ ചെയ്യാൻ കഴിയുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മാർച്ചിലാണ് സുഹൃത്തുക്കൾ തമ്മിൽ പണം അയയ്ക്കാനുള്ള സംവിധാനം ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്.ഏറ്റവും ഒടുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി മെസഞ്ചറിൽ ഉൾപ്പെടുത്തി

Comments
Post a Comment