ക്വിക്ക് റെസ്പോണ്സ് കോഡ് എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്.
എന്താണ് ക്യൂ ആര് കോഡ്?.
ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ് ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ് ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ് ക്യൂ. ആര് കോഡുകള്. എന്കോഡ് ചെയ്തിരിക്കുന്ന വിവരങ്ങള്
ഒരു സ്മാര്ട്ട് ഫോണുണ്ടെങ്കില് ആര്ക്ക് വേണമെങ്കിലും ഇത് അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ് റീഡര് സോഫ്റ്റ് വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും.
1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ് കമ്പിനിയാണ് ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ് മടങ്ങ് വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാണ് ക്യു.ആര് കോഡുകള്.ക്യു.ആര് കോഡുകളുടെ വന്പ്രചാരം നമ്മുടെ നിത്യോപയോഗ വസ്തുക്കളില് പലതിലുംകാണാന് കഴിയും. ഉത്പന്നങ്ങളുടെ തിരിച്ചറിയല്, ബിസിനസ് കാര്ഡുകള്, പരസ്യങ്ങള്, തുണിത്തരങ്ങള്, പാത്രങ്ങള് തുടങ്ങി എവിടെയും ക്യു.ആര് കോഡുകള് കാണാം. ഇനി മുതല് കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ദിശാബോര്ഡുകളില് ക്യു.ആര് കോഡുകള് കാണാന് കഴിയും. ഒരു സ്മാര്ട്ട് ഫോണ് ഉപയോഗിച്ച് സ്കാന് ചെയ്തുകഴിഞ്ഞാല് ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചുള്ള മുഴുവന് വിവരങ്ങളും തെളിഞ്ഞുവരും.ഉയര്ന്ന തലത്തിലുള്ള ഡിസൈന് ഫീച്ചറുകള് ഉള്പ്പെടുത്തുന്ന ക്യു.ആര് കോഡുകളാണ് ലോഗോക്യു. ലോഗോ, ചിത്രങ്ങള് തുടങ്ങിയവഇതില് കോര്ത്തിണക്കാം.ഇനി നിങ്ങള്ക്കും സ്വന്തമായി ഒരു ക്യു.ആര് കോഡുണ്ടാക്കാം. ഇന്റര്നെറ്റില് ഇതിന് സഹായിക്കുന്ന നിരവധി വെബ്സൈറ്റുകള്ഉണ്ട്. ആവശ്യപ്പെടുന്ന വിവരങ്ങള് നല്കിയാല് ഞൊടിയിടയില് ക്യു.ആര് കോഡ് ലഭ്യമാകും.

Comments
Post a Comment