Skip to main content

TORDOW 2.0 ഇവനെ തീർച്ചയായും സൂക്ഷിക്കുക.



സെക്യൂരിറ്റി അപ്പ്സുകൾ നിർമിക്കുന്ന COMODO പുതിയ ഒരു *മാൽവേറിനെ* കുറിച്ച് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നു.

*"Tordow,"*എന്ന പേരിൽ പുതിയ ഒരു ബാങ്കിങ് ട്രോജന് ഏതു നിമിഷവും നിങ്ങളെആക്രമിച്ചേക്കാം.
 ആൻഡ്രോയിഡ്ഫോണുകളിലാണ് തത്കാലം ഈ ഭീഷണി ഉള്ളത് . *"Tordow 2.0"* എന്ന പേരിൽ ഈ വൈറസിന്റെ പുതിയ പതിപ്പ് ആണ് കൂടുതൽ അപകടകാരി.

*ഫോണിൽ സ്വയം റൂട്ട് അക്സസ്സ്* ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ വൈറസിനെകൂടുതൽ അപകടകാരിയാക്കുന്നത്.മുൻപ് ഏറ്റവും വലിയ ഭീഷണി ഉയർത്തിയ വൈറസ് ആയിരുന്നു *"റാൻസം വെയർ"* എന്നാൽ "Tordow 2.0" നമ്മുടെ ഫോണിൽ കയറിയാൽ ഉണ്ടാകുന്ന ആപത്തുകളിൽ ഒന്ന് മാത്രമാണ് റാൻസം വെയർ, അതായത് Tordow 2.൦ റാൻസം വെയർ ആയി കൂടി പ്രവർത്തിക്കുന്നു എന്ന് സാരം .

Tordow 2.൦ നമ്മുടെ ഫോണിൽ ബാധിച്ചുകഴിഞ്ഞാൽ നമുക്ക് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ**********************

യൂസർ ലോഗിൻ വിവരങ്ങൾ മോഷിക്കുന്നു

.* ഓൺലൈൻ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ പിൻ‌വലിക്കുന്നു.

* ഫോണിൽ നിന്നും ഓട്ടോമാറ്റിക് ആയി Call ഉം SMS ഉം പോകുന്നു .

* റാൻസം വെയർ ആയി പ്രവർത്തിച്ചു ഫോണിലുള്ള ഡാറ്റാ മുഴുവൻ എൻക്രിപ്ട് ചെയ്യുന്നു

.* പല വെബ് സൈറ്റുകളും വെറുതെ ഓപ്പൺ ആയി വരുന്നു .

* ഫോൺ ഇടക്കിടക്ക് റീസ്റ്റാർട്ട് ആയികൊണ്ടിരിക്കുന്നു.

* ഫയലുകൾ തനിയെ റീനെയിം ചെയ്യുന്നു .

* ഫോൺ കോണ്ടാക്ടുകൾ ചോർത്തുന്നു .

* ക്രോം ഉൾപ്പടെ ഉള്ള വെബ് ബ്രൗസറുകളിൽ ചെയ്യുന്ന എല്ലാ പ്രധാന വിവരങ്ങളും സ്കാൻ ചെയ്തെടുക്കുന്നു.

🔴ഫോണിൽ ബാധിച്ചു കഴിഞ്ഞാൽ ഫോൺ ഫോർമാറ്റ് ചെയ്തിട്ടും പ്രയോജനം ഇല്ല .

കാരണം ഇത് ഫോണിന്റെ Firmware നെയാണ് ബാധിക്കുന്നത് അതുകൊണ്ട് *വീണ്ടും firmware ഫ്ലാഷ് ചെയ്യുകയല്ലാതെ മാർഗമില്ല*.

*എങ്ങിനെ ഈ വൈറസ് നമ്മുടെ ഫോണിൽ വരാതെ നമ്മുടെ ഫോണിനെ സംരക്ഷിക്കാം*

.********************** തേർഡ് പാർട്ടി സൈറ്റുകൾ വഴിയുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതെ പ്ലേയ് സ്റ്റോറിൽ നിന്ന് റേറ്റിംഗ് കൂടുതലുള്ള ആപ്പുകൾ മാത്രം ഡൌൺലോഡ് ചെയ്യുക

മാത്രമല്ല ഉപയോഗിച്ചവരുടെ അഭിപ്രായങ്ങൾ വായിച്ചു മനസ്സിലാക്കി നല്ല അഭിപ്രായമാണെങ്കിൽ മാത്രം ഉപയോഗിക്കുക

.* crack ഗെയിമുകളും ആപ്പുകളും ഉപയോഗിക്കാതിരിക്കുക .* ഏറ്റവും സുരക്ഷിതത്വം ഉറപ്പു തരുന്ന ഒരു ആൻറിവൈറസ് ആപ്പ് യൂസ് ചെയ്യുക ,

അപ്ഡേറ്റ് ചെയ്ത് സെക്യൂരിറ്റി ഉറപ്പ് വരുത്തുക .

* ഫോണിൽ ലഭിക്കുന്ന ഒഫീഷ്യൽ അപ്ഡേറ്റുകൾ ചെയ്യുക ,

എറർ ഫിക്സിങ് അപ്ഡേറ്റുകൾ നിർബന്ധമായും ചെയ്തിരിക്കുക ,അതിനായി നിങ്ങളുടെ ഫോണിൽ അപ്ഡേറ്റ് വന്നിട്ടുണ്ടോ എന്ന് ഇന്ന് തന്നെ ചെക്ക് ചെയ്യുക .

കഴിയാവുന്നത്രയും ആളുകളുടെ അടുത്തേക്ക് ഇത് എത്തിക്കുക.



*#Aj*

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...