Skip to main content

പേഴ്‌സണല് കംപ്യൂട്ടറുകളില് ആന്ഡ്രോയിഡ് ഉപയോഗിക്കാന് വിവിധ സോഫ്റ്റ്‌വേറുകള് ലഭ്യമാണെങ്കിലും, അവയുടെ കൂട്ടത്തില് മികച്ച അനുഭവം നല്കുന്ന രണ്ട് ഒഎസുകൾ

പേഴ്‌സണല് കംപ്യൂട്ടറുകളില് ആന്ഡ്രോയിഡ് ഉപയോഗിക്കാന് വിവിധ സോഫ്റ്റ്‌വേറുകള് ലഭ്യമാണെങ്കിലും, അവയുടെ കൂട്ടത്തില് മികച്ച അനുഭവം നല്കുന്ന രണ്ട് ഒഎസുകളാണ് ഫിനിക്‌സ് ഒഎസ്, റീമിക്‌സ് ഒഎസ് എന്നിവ.

ഗൂഗിളിന്റെ ആന്ഡ്രോയിഡ് ഒഎസില് പ്രവര്ത്തിക്കുന്ന സ്മാര്ട്ട്‌ഫോണുകളും ടാബുകളും സര്വ്വസാധാരണമായതോടെ കൊച്ചുകുട്ടികള്ക്ക് പോലും പരിചിതമായ ഇന്റര്ഫേസ് ആയി ആന്ഡ്രോയിഡ് മാറിക്കഴിഞ്ഞു. ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും ആന്ഡ്രോയ്ഡ് നമ്മുടെ ലാപ്‌ടോപ്പുകളിലും ഡെസ്‌ടോപ്പുകളിലും ഉപയോഗിക്കാന് കഴിഞ്ഞെങ്കില് എന്ന്....!അത്തരക്കാര് വിഷമിക്കേണ്ട. പേഴ്‌സണല് കംപ്യൂട്ടറുകളില് ആന്ഡ്രോയിഡ് ഉപയോഗിക്കാന് വിവിധ സോഫ്റ്റ്‌വേറുകള് ഇപ്പോള് ലഭ്യമാണ്. ഇത്തരം സോഫ്റ്റ്‌വേറുകളുടെ കൂട്ടത്തില് പിസിയില് മികച്ച ആന്ഡ്രോയിഡ് അനുഭവം നല്കുന്ന രണ്ട് ഒഎസുകളാണ് ഫിനിക്‌സ് ഒഎസ് ( Phoenix OS ), റീമിക്‌സ് ഒഎസ് ( Remix OS ) എന്നിവ.ആന്ഡ്രോയിഡ് ആപ്പുകള് കമ്പ്യൂട്ടറില്പ്രവര്ത്തിപ്പിക്കുന്നതിനൊപ്പം, എഡ്യുബണ്ടുപോലെയുള്ള ഫ്രീ&ഓപ്പണ് സോഴ്‌സ് സോഫ്റ്റ്‌വേകള്ക്ക് സമാനമായ അനുഭവം ഈ ഒഎസുകള് ഉപഭോക്താക്കള്ക്ക് നല്കുന്നു.ആന്ഡ്രോയ്ഡിന്റെ ലോലിപോപ്പ്, മാഷ്മലോ വേര്ഷനുകളിലുള്ള ഫിനിക്‌സ്, റിമിക്‌സ് ആന്ഡ്രോയിഡ് ഒഎസുകള് ഇന്റര്നെറ്റില് നിന്നും ഡൗണ്ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യാം. X86 സി.പി.യുകളില് പ്രവര്ത്തിക്കുന്ന ഈ ഒഎസുകള് കംപ്യൂട്ടര് വൈദഗ്ധ്യമില്ലാത്തവര്ക്കും ഇന്സ്റ്റാള് ചെയ്ത് ഉപയോഗിക്കാവുന്നരൂപത്തിലുള്ളത്.കമ്പ്യൂട്ടറില്നിലവില് ഇന്സ്റ്റാള് ചെയ്തിട്ടുള്ള ഒഎസിനെയോ, സിസ്റ്റം ഫയലുകളെയോബാധിക്കാത്ത വിധം ഇരട്ട ഒഎസ് രീതിയില് ഈ സിസ്റ്റം സോഫ്റ്റ്‌വേറുകള് ഇന്സ്റ്റാള് ചെയ്യാനാകും.ഇന്റല് ആറ്റം ശ്രേണിയിലുള്ള പിസിസികളില് മികച്ച പ്രവര്ത്തനം നല്കും വിധമാണ് ഫീനിക്‌സ് ഒഎസിന്റെ രൂപകല്പ്പന. ആന്ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ ഡെസ്‌ക്ടോപ്പ് റീമിക്‌സ് എന്ന് വേണമെങ്കില് റീമിക്‌സ് ഒഎസിനെ വിശേഷിപ്പിക്കാം.

ഫിനിക്‌സ് ഒഎസുമായി താരതമ്യം ചെയ്യുമ്പോള് ചില സവിശേഷതകള് റീമികക്‌സിനെ വ്യത്യസ്തമാക്കുന്നു.ഗ്രാഫിക്കല് യൂസര് ഇന്റര്ഫേസ് ( GUI ) അധിഷ്ഠിതമായ മറ്റ് ഒഎസുകളെപ്പോലെ ഡെസ്‌ക്ടോപ്പ്, സ്റ്റാര്ട്ട് മെനു, ടാസ്‌ക്ബാര്, നോട്ടിഫിക്കേഷന് ഏരിയ എന്നിവഈ ആന്ഡ്രോയിഡ് ഒഎസുകളില് ലഭ്യമാണ്.ക്രോം ഒഎസ് ആന്ഡ്രോയിഡിലേക്ക് ലയിപ്പിക്കുമെന്ന ഊഹാപോഹങ്ങള് നിലല്നില്ക്കേയാണ് മുന് ഗൂഗിള് ജീവനക്കാര് തയാറാക്കിയ റീമിക്‌സ് ഒഎസ് ശ്രദ്ധനേടുന്നത്. ലിനക്‌സ് ഒഎസുകളെപ്പോലെ യുഎസ്ബിയില് നിന്നും ബൂട്ട് ചെയ്യാവുന്ന രീതിയിലും റീമിക്‌സ് പ്രവര്ത്തിപ്പിക്കാം. സാധാരണഒഎസുകളിലെപ്പോലെകീബോര്ഡ്, മൗസ് സപ്പോര്ട്ട് നല്കുന്ന ഈ ആന്ഡ്രോയിഡ് ഒഎസില് മൗസിന്റെ റൈറ്റ് ബട്ടണ് ക്ലിക്ക് സൗകര്യവും ഉപയോഗിക്കാം.പിസികളില് ഉപയോഗിക്കാവുന്നതരത്തില് ഗൂഗിള് ആന്ഡ്രോയിഡ് ഇതുവരെ ലഭ്യമാകാത്ത സാഹചര്യത്തില്,പിസികളില് ആന്ഡ്രോയിഡ് അനുഭവം നല്കുന്ന ഈ ഒഎസുകള് കൂടുതല് ജനകീയമാകുമെന്നുകരുതാം.ഇവയുടെ കൂട്ടത്തില് വേറിട്ട് നില്ക്കുന്നത് അവസാനമെത്തിയ റീമിക്‌സ് തന്നെയാണ്.
Download Remix :http://www.jide.com/remixos

Download phoenixos os :http://www.phoenixos.com/en_US/

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...