Dark Web- Explained
ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഇന്റർനെറ്റിന്റെ ഒരു ഭാഗം ആയ ഡീപ് വെബ് സന്ദര്ശിച്ചിട്ടുള്ളവർ കുറവായിരിക്കും. ഡീപ് വെബ് എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെ അവിടെ ലഭിക്കും, ഡീപ് വെബ് സന്ദർശിച്ചാൽ ഉള്ള പ്രശ്നങ്ങൾ എന്നിവയപറ്റി നമ്മുക്ക് ഒന്ന് നോക്കാം.
നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ എല്ലാം ഗൂഗിൾ ഇൽ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഇന്റർനെറ്റിന്റെ 4-16 ശതമാനം മാത്രം ആണ് അത്. ഇന്റർനെറ്റിന്റെ 80 ശതമാനത്തിൽ അധികം ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ നമ്മുക്ക് കിട്ടുന്നവ അല്ല. നമ്മൾ കാണാത്ത ഇന്റർനെറ്റിന്റെ ആ 80% ആണ് ഡീപ് വെബ് എന്നകൊണ്ട് ഉദ്ദേശിക്കുന്നത്. ഡീപ് വെബിൽ നിയമപരം അല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്.
എന്താണ് ഡാർക്ക് വെബ് ?
ഡീപ് വെബിൽ നിയമപരം അല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്, ടോർ വെബ്സൈറ്റുകൾ ( TOR Network/Websites ) എന്ന് നമ്മുക്ക് അവയെ വിളിക്കാം . ഒരു ടോർ ക്ലയന്റ് ഉപയോഗിച്ച് മാത്രമേ നമ്മുക്ക് അവിടെ പ്രവേശിക്കാൻ സാധിക്കുക ഒള്ളു. സാദാരണ കാണുന്ന വെബ്സൈറ്റുകളെ പോലെ ഓർക്കാൻ എളുപ്പം ഉള്ള പേരുകൾ അല്ല ഡാർക്ക് വെബിലെ വെബ്‌സൈറ്റുകൾക്ക്. .com എന്നപോലെ ഡാർക്ക് വെബിലെ ടോർ വെബ്സൈറ്റ്ഉകൾ .onion ഇൽ അവസാനിക്കുന്നു. ഉദാ: zahdy4jals66u7ahsp55.onion . ഇത്തരം വെബ്സൈറ്റുകൾ നമ്മൾ ഉപയോഗിക്കുന്ന ബ്രൗസറിൽ നിന്നും സന്ദർശിക്കാൻ സാദ്യമല്ല. ( എങ്ങനെ അത്തരം വെബ്സൈറ്റ് സന്ദർശിക്കാം എന്ന് പറയാൻ തല്ക്കാലം ഞാൻ ആഗ്രഹിക്കുന്നില്ല ) Onion Routing എന്ന സാങ്കേതികവിദ്യ ആണ് ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത്. ടോർ നെറ്റ്‌വർക്ക് ടോർ റിലേകൾ ( TOR Relay ) കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതാണ്. ഉപയോഗിക്കുന്ന വ്യക്തിയുടെ IP അഡ്രസ്, മറ്റു ഡാറ്റകൾ എന്നിവ പലതവണ എൻക്രിപ്റ്റ് ചെയ്താണ് ടോർ നെറ്റ്‌വർക്കിൽ കയ്യമാറ്റം ചെയ്യുന്നത്, അതിനാൽ ടോർ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഈ കാരണത്താൽ തന്നെ ടോർ വെബ്സൈറ്റ് സൈബർ ക്രിമിനലുകൾ വളരെ ഏറേ ഉപയോഗിക്കുന്നു.
എന്തുകൊണ്ട് നമ്മുക്ക് ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ അത്തരം വെബ്സൈറ്റുകൾ കാണാൻ സാധിക്കുന്നില്ല ?
ഡാർക്ക് വെബിലെ വെബ്സൈറ്റുകളിൽ പ്രധാനമായും നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവയാണ്. അതിനാൽ തന്നെ ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ അത്തരം വെബ്സൈറ്റ് ഇൻഡക്സ് ( index ) ചെയ്യാറില്ല . ഗൂഗിൾ ക്രവളേഴ്‌സ് ( crawlers ) നെ ബ്ലോക്ക് ചെയ്യുന്നതരത്തിൽ ഉള്ള authentification mechanisms, robot.txt ഫയലുകൾ അത്തരം വെബ്സൈറ്റ്കൾ ഉപയോഗിക്കും. GoDuckGo, TorWiki പോലുള്ള ടോർ സൈറ്റുകൾ ആണ് ടോർ നെറ്റ്‌വർക്കിലെ സെർച്ച് എൻജിനുകൾ.
ടോർ വെബ്സൈറ്റുകൾ എന്തിനൊക്കെ ഉപയോഗിക്കുന്നു ?
സൈബർ ക്രിമിനലുകളുടെ താവളമാണ് ടോർ വെബ്സൈറ്റ്കൾ. ലഹരി വസ്തുക്കൾ, തോക്കുകൾ പോലുള്ള ആയുധകൾ, ഹാക്കിങ് ടൂളുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഫേക്ക് പാസ്സ്പോർട്ടുകൾ, ഗുണ്ടാ സങ്കങ്ങൾ, പോർണോഗ്രാഫ്യി മുതലായവയ്ക്ക് പെരുകേട്ടതാണ് ടോർ വെബ്സൈറ്റ്കള്. ഈയടുത്തകാലത്തു ടോർ നെറ്റ്‌വർക്കിലെ ഇത്തരത്തിൽ ഉള്ള ഏറ്റവും വലിയ മാർക്കറ്റ് ആയ SilkRoad , FBI പൂട്ടിക്കുകയും അതുണ്ടാക്കിയ ' Dead Pirate Robert ' എന്ന അപരനാമത്തിൽ അറിയപ്പെട്ട Ross Williams എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലക്ഷകണക്കിന് ഡോളർ ഉള്ള വില്പനയായിരുന്നു സിൽക്ക് റോഡ് എന്ന വെബ്സൈറ്റ്ന് ഉണ്ടായിരുന്നത്. ടോർ വെബ്സൈറ്റുകളിൽ ഇത്തരം വസ്തുക്കൾ മേടിക്കുവാൻ ഉപയോഗിക്കുന്നത് BITCOIN എന്ന ഇന്റർനെറ്റ് ക്രിപ്റ്റോ കറൻസിയാണ്. ആര് ആർക്കുകൊടുത്തു എന്ന് BITCOIN ഉപയോഗച്ചാൽ മൂന്നാമത് ഒരാൾക്ക് കണ്ടുപിടിക്കാൻ സാദിക്കുകയില്ല.
ടോർ വെബ്സൈറ്റ് സാദരണക്കാർക്ക് സുരക്ഷിതമാണോ ?
ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല എന്നാലും ടോർ നെറ്റ്‌വർക്ക് ഉപയോഗിച്ച് അത്തരം ടോർ വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് നിയമപരം അല്ല. FBI പോലുള്ള ഏജൻസിയുടെ നിരന്തര വീക്ഷണത്തിലാണ് അത്തരം വെബ്സൈറ്റ് ഉപയോഗിക്കുന്നവർ. ഇന്റർനെറ്റിൽ ഏറ്റവും ചതിക്കുഴികൾ നിറഞ്ഞ ടോർ വെബ്സൈറ്റ് സന്ദർശിക്കാതെ ഇരിക്കുന്നതാണ് നല്ലത്
Details പറയുവാന്‍ ധൈര്യം ഇല്ലെങ്കില്‍ മേലാല്‍ ഈ പണിക്ക് ഇറങ്ങരുത്.....താല്‍പര്യം ഉള്ളവര്‍ക്ക് പരീക്ഷിക്കാം...
ReplyDeletetor browser നിങ്ങള്‍ക്ക് torrent site ഇല്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം,install ചെയുമ്പോള്‍ഒരു usb കമ്പ്യൂട്ടറില്‍ connect ചെയ്തിരിക്കണം,install directory c drive ല്‍ നിന്ന് removable storage ലേക്ക് മാറ്റണം,ഇന്‍സ്റ്റാള്‍ usb ഇല്‍ ആണ് ചെയ്യേണ്ടത് ...software ഇന്‍റെ സുഗമം ആയ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യം ആണ്......
browser ഉപയോഗിക്കുമ്പോള്‍ ഒക്കെ usb connect ചെയ്തിരിക്കാന്‍ മറക്കണ്ട....go head..
This comment has been removed by the author.
ReplyDeleteപറയുവാൻ ധയ്ര്യം ഇല്ലാഞ്ഞിട്ടല്ല മറ്റുള്ളവർ ഇത് കണ്ട് വല്ല കുടുക്കിലും ചെന്നു ചാടാണ്ടിരിക്കാനാണ്
ReplyDelete