Dark Web- Explained ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഇന്റർനെറ്റിന്റെ ഒരു ഭാഗം ആയ ഡീപ് വെബ് സന്ദര്ശിച്ചിട്ടുള്ളവർ കുറവായിരിക്കും. ഡീപ് വെബ് എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെ അവിടെ ലഭിക്കും, ഡീപ് വെബ് സന്ദർശിച്ചാൽ ഉള്ള പ്രശ്നങ്ങൾ എന്നിവയപറ്റി നമ്മുക്ക് ഒന്ന് നോക്കാം. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ എല്ലാം ഗൂഗിൾ ഇൽ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഇന്റർനെറ്റിന്റെ 4-16 ശതമാനം മാത്രം ആണ് അത്. ഇന്റർനെറ്റിന്റെ 80 ശതമാനത്തിൽ അധികം ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ നമ്മുക്ക് കിട്ടുന്നവ അല്ല. നമ്മൾ കാണാത്ത ഇന്റർനെറ്റിന്റെ ആ 80% ആണ് ഡീപ് വെബ് എന്നകൊണ്ട് ഉദ്ദേശിക്കുന്നത്. ഡീപ് വെബിൽ നിയമപരം അല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്. എന്താണ് ഡാർക്ക് വെബ് ? ഡീപ് വെബിൽ നിയമപരം അല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്, ടോർ വെബ്സൈറ്റുകൾ ( TOR Network/Websites ) എന്ന് നമ്മുക്ക് അവയെ വിളിക്കാം . ഒരു ടോർ ക്ലയന്റ് ഉപയോഗിച്ച് മാത്രമേ നമ്മുക്ക് അവിടെ പ്രവേശിക്കാൻ സാധിക്കുക ഒള്ളു. സാദാരണ കാണുന്ന വെബ്സൈറ്റുകളെ പോലെ ഓർക്...
A Complete Technology News Blog... !