Dark Web- Explained ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഇന്റർനെറ്റിന്റെ ഒരു ഭാഗം ആയ ഡീപ് വെബ് സന്ദര്ശിച്ചിട്ടുള്ളവർ കുറവായിരിക്കും. ഡീപ് വെബ് എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെ അവിടെ ലഭിക്കും, ഡീപ് വെബ് സന്ദർശിച്ചാൽ ഉള്ള പ്രശ്നങ്ങൾ എന്നിവയപറ്റി നമ്മുക്ക് ഒന്ന് നോക്കാം. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ എല്ലാം ഗൂഗിൾ ഇൽ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഇന്റർനെറ്റിന്റെ 4-16 ശതമാനം മാത്രം ആണ് അത്. ഇന്റർനെറ്റിന്റെ 80 ശതമാനത്തിൽ അധികം ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ നമ്മുക്ക് കിട്ടുന്നവ അല്ല. നമ്മൾ കാണാത്ത ഇന്റർനെറ്റിന്റെ ആ 80% ആണ് ഡീപ് വെബ് എന്നകൊണ്ട് ഉദ്ദേശിക്കുന്നത്. ഡീപ് വെബിൽ നിയമപരം അല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്. എന്താണ് ഡാർക്ക് വെബ് ? ഡീപ് വെബിൽ നിയമപരം അല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്, ടോർ വെബ്സൈറ്റുകൾ ( TOR Network/Websites ) എന്ന് നമ്മുക്ക് അവയെ വിളിക്കാം . ഒരു ടോർ ക്ലയന്റ് ഉപയോഗിച്ച് മാത്രമേ നമ്മുക്ക് അവിടെ പ്രവേശിക്കാൻ സാധിക്കുക ഒള്ളു. സാദാരണ കാണുന്ന വെബ്സൈറ്റുകളെ പോലെ ഓർക്...
സ്മാർട്ട്ഫോൺ വിപണിയിൽ 85 ശതമാനത്തിൽ അധികം ഡിവൈസസ് ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയിഡ്. ആൻഡ്രോയിഡ് ഉപയോതാക്കൾക്ക് അവരവരുടെയും, അവരുടെ ഡാറ്റയുടെയും സെക്യൂരിറ്റി ഉറപ്പുവരുത്താൻ ഉള്ള 5 ടിപ്സ് ചുവടെ ചേർക്കുന്നു . 1. ആൻഡ്രോയിഡ് OS ഉം ആപ്പ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുക. പലർക്കും മടിയുള്ള ഒരു കാര്യമാണ് ആൻഡ്രോയിഡ് OS ഉം ആപ്പ്ലിക്കേഷനും അപ്ഡേറ്റ് ചെയ്യുന്നത്. വെറുതെ ഡാറ്റാ ബാലൻസ് കളയുന്നതെന്തിനാണ് എന്നാണ് എല്ലാവരും ചിന്തിക്കുക. പുതിയ ഡിസൈൻ ഉം പെർഫോമൻസും മാത്രം അല്ല ആൻഡ്രോയിഡ് അപ്ഡേറ്റ് തരുന്നത്, കൂടുതൽ സെക്യൂരിറ്റി കൂടെ ആണ്. ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്ഡേറ്ററുകൾ കഴിവതും ഇൻസ്റ്റോൾ ചെയ്യാൻ ശ്രമിക്കുക. ആൻഡ്രോയിഡ് ഇൽ/ ആപ്ലിക്കേഷൻഇൽ ഉള്ള എന്തേലും ഗുരുതര സെക്യൂരിറ്റി പാളിച്ചയെ പരിഹരിക്കാൻ ഉള്ളതാവും അത്തരം അപ്ഡേറ്റ്കൾ. 2. പ്ലെയ്സ്റ്റോർന് പുറമെ നിന്നു അപ്പ്ളിക്കേഷൻസ് ഇൻസ്റ്റോൾ ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. പ്ലെയ്സ്റ്റോറിനു പുറത്തുനിന്ന് CRACKED ആപ്പ്ളിക്കേഷൻസ് ഇൻസ്റ്റോൾ ചെയ്യുന്നവർ ആണ് നമ്മൾ പലരും. ഇങ്ങനെ പുറത്തുനിന്ന് ഇൻസ്റ്റോൾ ചെയ്യുന്ന ആപ്പ്ലിക്കേഷൻസ്‌നുമേൽ ഗൂഗിൾന...