Skip to main content

Shabarimala virtual Queue

Shabarimala virtual Queueഇനി അയ്യപ്പനെ കാണാനുള്ള സമയം നമുക്ക് നിശ്ചയിക്കാം; ലളിതമായ മാര്ഗം നിങ്ങള്ക്കും പരീക്ഷിക്കാംശബരിമല തീര്ത്ഥാടനം എളുപ്പമാക്കുന്നതിനും ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും പോലീസ് നടപ്പിലാക്കി വരുന്നതാണ് വെര്ച്വല് ക്യൂ. പക്ഷെ ലോകത്തെമ്പാടുമുള്ള പലര്ക്കും ഇതിന്റെ വശങ്ങള് എന്താണെന്ന് അറിയില്ല. മണിക്കൂറുകളോളം ക്യൂനിന്ന് വലയാതെ ഭക്തര്ക്ക് അല്പം മനസ് വച്ചാല് സ്വസ്ഥമായി ദര്ശനം കഴിഞ്ഞ് മടങ്ങാവുന്നതാണ്. ഈ സൗകര്യമുപയോഗിച്ച് ക്യൂ നില്ക്കാതെ തന്നെ പമ്പയില് നിന്നു സന്നിധാനം നടപ്പന്തല് വരെ എത്താന് കഴിയും.അല്പം കമ്പ്യൂട്ടര് പരിചയമുള്ള ആര്ക്കും മറ്റുള്ളവരുടെ സഹായമില്ലാതെ വെര്ച്വല് ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. ഈ വിര്ച്വല് ക്യൂ എങ്ങനെ ബുക്ക് ചെയ്യണമെന്ന് സാധാരണക്കാരന് മനസിലാകുന്ന ഭാഷയില് അവതരിപ്പിക്കുകയാണിവിടെ. ലോകത്തിന്റെ നാനാഭാഗത്തുള്ള അയ്യപ്പന്മാര്ക്ക് ഉപകരിക്കുന്നവിതത്തിലാണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്. ഇതിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള് പോയി വിജയിച്ച അതേ പാറ്റേനാണ് ഇവിടെ പറയുന്നത്.ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്ത് ഈ ലിങ്കിലേക്ക് പോകുകhttp://www.sabarimalaq.com/ഈ വെബ്സൈറ്റിന്റെ മുകളില് വലതുഭാഗത്തു കാണുന്ന രജിസ്റ്റര് ബട്ടണില് ക്ലിക്ക് ചെയ്യുക.അപ്പോള് സൈന് അപ്പ് ഫോം ഉളള ഒരു പേജ് തുറക്കപ്പെടും. നിങ്ങളുടെ ഇ-മെയില് ഐ.ഡി/മൊബൈല് നമ്പര് പ്രസ്തുത കോളത്തില് ടൈപ്പ് ചെയ്യുക. പാസ്വേര്ഡ് ടൈപ്പ് ചെയ്ത് കണ്ഫോം ചെയ്യുക. എല്ലാ കോളങ്ങളും പൂരിപ്പിച്ച ശേഷം രജിസ്റ്റര് ബട്ടണില് ക്ലിക്ക് ചെയ്യുക [IMG] [IMG] ഇ-മെയില് ആക്കൗണ്ട് ഉടനെ പരിശോധിക്കുക. ആദ്യമായി മെയിലില് കാണുന്ന ആക്ടിവേഷന് കോഡ് കോപ്പിചെയ്യുക. [IMG] അതിനു ശേഷം മെയിലില് കാണുന്ന രണ്ടാമത്തെലിങ്കില്http://www.sabarimalaq.com/activation-formക്ലിക്ക് ചെയ്ത് നേരത്തെ കോപ്പി ചെയ്ത ആക്ടിവേഷന് കോഡ് പേസ്റ്റ് ചെയ്യുക. എന്നിട്ട് Activate എന്ന ബട്ടണില് ക്ലിക്ക് ചെയ്യുക. [IMG] മൊബൈല് നമ്പറാണ് ഉപയോഗിച്ചതെങ്കില് 6 അക്കമുളള ഒരു ആക്ടിവേഷന് കോഡ് എസ്.എം.എസ് ആയി അയച്ചുതരും.കോഡിനു താഴെയുളള കളത്തില് ഈ ആറക്ക കോഡ് ടൈപ്പ് ചെയ്തതിനുശേഷം ആക്ടിവേറ്റ് എന്ന ബട്ടണില് ക്ലിക്ക് ചെയ്യുക. ഇപ്പോള് ആദ്യഘട്ടം വിജയിച്ചു കഴിഞ്ഞു.വീണ്ടും ലേഗ് ഇന് ചെയ്യാനുള്ള ബോക്സ് വന്നില്ലെങ്കില്മുകള് ഭാഗത്തുള്ള ലോഗ് ഇന്/രജിസ്റ്റര്ബട്ടണില് ക്ലിക്ക് ചെയ്യുകഅല്ലെങ്കില് ഈ ലിങ്കില് പോയാലും മതിhttp://www.sabarimalaq.com/SignUp[IMG]ഇനി ആദ്യം കാണുന്ന മെമ്പര് ലോഗ് ഇന് ബോക്സില് നിങ്ങള് നേരത്തെ കൊടുത്ത യൂസര് നെയ്മും പാസ് വേര്ഡും ടൈപ്പ് ചെയ്യുക. ഓര്ക്കുക യൂസര്നെയം എന്നത് നിങ്ങള് ടെപ്പ് ചെയ്ത ഇ-മെയില് ഐഡി അല്ലെങ്കില് മൊബൈല് നമ്പരാണ്. പാസ് വേര്ഡ് നിങ്ങള് നേരത്തെ നല്കിയ പാസ് വേര്ഡ് തന്നെയാണ്.ഇനി ലോഗ് ഇന് ബട്ടണ് ക്ലിക്ക് ചെയ്യുക. [IMG]നമ്മള് ശബരിമലയില് പോകാന് ഉദ്ദേശിക്കുന്ന ദിവസത്തില് ഒഴിവുണ്ടോ എന്ന് ഇവിടെ പരിശോധിക്കാവുന്നതാണ്. എത്ര പേര് സന്ദര്ശിക്കുന്നു എന്നത് ആദ്യത്തെ കോളത്തിലും ഏത് മാസമാണ് പോകുന്നതെന്ന് രണ്ടാമത്തെ കോളത്തിലും കാണിക്കുക. ഏത് സമയത്തും മതിയോ, അതോ പ്രത്യേക സമയത്ത് വേണോ എന്നും ക്ലിക്ക് ചെയ്ത് സെര്ച്ച് കൊടുക്കുക. [IMG] അപ്പോള് ഇങ്ങനെ ഒരു പേജ് ലഭ്യമാകും. ഇതില്പച്ച നിറത്തിലുള്ള തീയതികളില് ഏതെങ്കിലും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. അപ്പോള് വലത് വശത്ത് നമ്മള് തെരഞ്ഞെടുത്ത ദിവസത്തിലെ ദര്ശന സമയം കാണിക്കും. [IMG] ഇഷ്ടപ്പെട്ട സമയത്തിന് നേരെയുള്ള നേരെ ബുക്ക് നൗ ക്ലിക്ക് ചെയ്യുക.അപ്പോള് ഇങ്ങനെ ഒരു കണ്ഫോം ബുക്കിംഗ് വിന്ഡോ വരും. താഴെക്കാണുന്ന ബ്ലാങ്ക് കോളത്തില് കോഡ് ടൈപ്പ് ചെയ്ത് കണ്ഫോം മൈ ബുക്കിംഗ് ക്ലിക്ക് ചെയ്യുക.[IMG]ഗസ്റ്റ് പ്രൊഫൈല് എന്ന വിന്ഡോ വരും. [IMG] പേര്, അഡ്രസ്, ഫോണ് നമ്പര്, ഏതെങ്കിലും ഫോട്ടോയുള്ള ഐഡി കാര്ഡ് നമ്പര് എന്നിവയെല്ലാം ടൈപ്പ് ചെയ്യുക. ഈ ഐഡന്റിറ്റി കാര്ഡ് യാത്രയില് ഒപ്പം കരുതുക.ഇനിവേണ്ടത് പേജിന്റെ അവസാനത്ത് ഒരു ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഈ ഫോട്ടോയുടെ സൈസ് 30 കെ.ബിയില് താഴെയായിരിക്കണം. വലിപ്പം 240 പിക്സല് വീതിയും 320 പിക്സല് ഉയരവും ഉണ്ടായിരിക്കണം.ഫോട്ടോ അപ്ലോഡ് ചെയ്ത ശേഷം ടേംസ് & കണ്ടീഷന് ബോക്സ് ക്ലിക്ക് ചെയ്യുക. അതിനുശേഷം താഴെക്കാണുന്ന ബുക്ക് ദ സ്ലോട്ട് ക്ലിക്ക് ചെയ്യുക.അപ്പോള് ബുക്കിംഗ് കംപ്ലീറ്റഡ് എന്ന പേജ് തെളിയും. [IMG] ഇനി പ്രിന്റ് കൂപ്പണ് ബട്ടണില് ക്ലിക്ക് ചെയ്യുക. അപ്പോള് നമുക്കുള്ള പാസ് വരും. [IMG] ഇത് സിഡിയിലോ മറ്റോആക്കി പ്രിന്റെടുക്കുത്ത് യാത്രയില് കരുതുക.ദര്ശന ദിവസം പമ്പയിലെ വെരിഫിക്കേഷന് കൗണ്ടറില് ഈ കൂപ്പണ് കാണിച്ച് പ്രവേശന കാര്ഡ് കൈപ്പറ്റണം. ഈ സമയത്തു ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല് കാര്ഡും കൗണ്ടറില് കാണിക്കേണ്ടതാണ്.18 വയസ്സില് താഴെയുള്ളവര്ക്കു തിരിച്ചറിയല് കാര്ഡ് നിര്ബന്ധമില്ല. ഈ സേവനത്തിന് യാതൊരുവിധഫീസുമില്ല.ഈയൊരു ചിത്രീകരണം ഭക്തര്ക്ക് ഉപകാരപ്പെടുമെന്ന് മലയാളിവാര്ത്തയ്ക്ക് വിശ്വാസമുണ്ട്. കൂടുതല്സംശയങ്ങള് ദൂരീകരിച്ച് ഞങ്ങള് വീണ്ടും എത്തുന്നതാണ്.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...