-------------------------------------------------------------സംസംഗിന്റെ ചില പ്രീമിയം മോഡലുകളില് കണ്ടുവരുന്ന ഒരു ഓപ്ഷന് ആണ് നോക്സ്.എന്നാല് എന്താണ് ഇതുകൊണ്ടുള്ള ഉപയോഗമെന്നു പലര്ക്കും അറിയില്ല.മൊബൈല് ഫോണിലെ പേര്സണല് - പ്രൊഫഷനല് പ്രവൃത്തികള്ക്ക് അതിര്വരമ്പ് നിശ്ചയിക്കുന്ന ഒരു സോഫ്റ്റ്‌വെയര്മതിലെന്നുസാംസംഗ് നോക്സ് ആപ്പ്ളിക്കേഷനെ നിര്വ്വചിക്കാം. ഒരു കമ്പ്യൂട്ടറില്രണ്ടു യൂസര് ലോഗിന് ചെയ്യുമ്പോള് രണ്ടുപേരുടെയുംഡാറ്റ /സെറ്റിംഗ്സ് പങ്കുവെക്കപ്പെടാതെ സുരക്ഷിതമാക്കുന്നതു പോലെ എന്ന് സിമ്പിളായി പറയാം. നോക്സ് ഉപയോഗിക്കാന് യൂസര് ഒരു സെക്യൂരിറ്റി പാസ്വേര്ഡ് എന്റര് ചെയ്യേണ്ടത് നിര്ബന്ധമാണ്.നോക്സ് മോഡില് ചുരുക്കം ചില ആപ്സ് മാത്രമേ പ്രവര്ത്തിക്കൂ. നിങ്ങളുടെ കമ്പനിയിലെ സിസ്റ്റം അഡ്മിനിസ്ട്രെറ്റര് ആണ്നോക്സ് ഇന്സ്റ്റാള് ചെയ്തിരിക്കുന്നതെങ്കില് നോക്സ് മോഡില് ഏതൊക്കെ ആപ് ഉപയോഗിക്കാം എന്ന് അവര് തീരുമാനിച്ചിട്ടുണ്ടാകും. സാധാരണ ഗതിയില് കാമറ, ഗാലറി, ഡൌണ്ലോഡ് ഫോള്ഡര്, ഇമെയില് ആപ്, എസ്- പ്ലാനര്, മൈ ഫയല്സ്, ഫോണ് ഡയലര്,കോണ്ടാക്റ്റ്സ്,സാംസംഗ് വെബ് ബ്രൌസര് എന്നിവയാണ് നോക്സ് മോഡില് അനുവദനീയമായ ആപ്സ്. സാധാരണ പ്ലേസ്റ്റോര് ആപ്സ് ഡൌണ്ലോഡ് ചെയ്യാന് സാധിക്കില്ല, എന്നാല് 75 "സാംസംഗ് നോക്സ് " ആപ്സ് ഡൌണ്ലോഡ് ചെയ്യാന് സാധിക്കും.നോക്സ് മോഡില് സ്ക്രീന് ഷോട്ട് എടുക്കല് തുടങ്ങിയ ചില ഫോണ് ഫംഗ്ഷന്സും അനുവദനീയമല്ല. ഏതൊക്കെ ആപ്സ് ഷെയറിംഗിനായി ഉപയോഗിക്കാം എന്നതും സിസ്റ്റം അഡ്മിന് തീരുമാനിക്കാം.നോക്സ് ആവശ്യമില്ലെങ്കില് അണ് ഇന്സ്റ്റാള് ചെയ്യാം. ഇതിനായി നോക്സ് ഹോം സ്ക്രീനില് നിന്ന് സെറ്റിംഗ്സ് എടുക്കുക.അതില് "About Knox" ഇല് "Uninstal Knox" എന്ന ഓപ്ഷന് തെരഞ്ഞെടുക്കാം.അണ്ഇന്സ്റ്റാള് ചെയ്തുകഴിഞ്ഞാല് ആപ് ട്രെയില് നോക്സ് വീണ്ടും ഇന്സ്റ്റാള് ചെയ്യാനുള്ള ഷോര്ട്ട്കട്ട് ഐക്കണ് പ്രത്യക്ഷപ്പെടും. ഈ ഐക്കണ് ഒഴിവാക്കാന് സാധിക്കില്ല.ചുരുക്കിപ്പറഞ്ഞാല് ഒരേ ഫോണ് തന്നെ ബിസിനസ് ആവശ്യങ്ങള്ക്കും പേര്സണല് ആവശ്യങ്ങള്ക്കും ഉപയോഗിക്കാന് ഉള്ള ഒരു സൗകര്യം ആണ് നോക്സ്.
A Complete Technology News Blog... !
Comments
Post a Comment