Skip to main content

എടുക്കുന്ന ചിത്രങ്ങൾ ഇഷ്ടമുള്ള ഫോൾഡറിലേക്ക് മാറ്റാൻ

ഹായ് കൂട്ടുകാരെ,നല്ല ക്യാമറയുള്ള ആൻഡ്രോയിഡ് ഫോണുകൾ എല്ലാവരുടേയും ദൌർബല്യമാണ്.പക്ഷേ എടുക്കുന്ന ചിത്രങ്ങൾ ഇഷ്ടമുള്ള ഫോൾഡറിലേക്ക് മാറ്റാൻ കഴിയാതെ വന്നാലോ!ഇതാ അതിനൊരു പരിഹാരം.ആദ്യമായി Google Play Store –ല് നിന്നും ദാ ഈ സോഫ്റ്റ്വൊയർ ഡൌൺലോഡ് ചെയ്യുക ASTRO FILE MANAGER. ഇതിന്റെ ബേസിക് വേർഷൻ സൌജന്യമായി ലഭിക്കും.ഡൌൺലോഡ് ചെയ്ത ശേഷം അത് റൺ ചെയ്യിക്കുകഇനി ഫോണിലെ ക്യാമറ ഫോൾഡർ അല്ലെൻകിൽ DCIM folder തുറക്കുക. നിങ്ങൾ എടുത്ത ചിത്രങ്ങൾ മുഴുവനും(thumbnail) അവിടെ കാണാനാവും. ( file manager External SD Card/ Internal SD Card DCIM Camera ) ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനോ മറ്റെവിടേക്കും മാറ്റാനാവില്ല. അതിനുള്ള പരിഹാരമാണല്ലോ ഇപ്പോൾ പറയുന്നത്. ഏത് ചിത്രമാണോ കോപ്പി ചെയ്യേണ്ടത്അതിന്റെ thumbnail –ല് ടച് ചെയ്യുക (Tap).നിങ്ങൾ Tap ചെയ്ത ഫോട്ടോയ്ക്ക് ചുറ്റും ഒരു ഓറഞ്ച് outline കാണാംമുകളിൽ വലതുഭാഗത്ത് ടച് ചെയ്യുക (Tap) അപ്പോൾ തുറക്കുന്ന ചെറിയ വിൻഡോയിൽ Move സെലക്റ്റ് ചെയ്യുക. ( ഇത്തരത്തിൽ എത്ര ചിത്രങ്ങൾ വേണമെൻകിലും സിലക്റ്റ് ചെയ്യാവുന്നതാണ്.)ചുവട്ടിലായി CANCEL , PASTE എന്നിങ്ങനെ കാണാം. തല്ക്കാലം ഒന്നും ചെയ്യേണ്ടസ്ക്രീൻ ഇടത്തോട്ടോ, വലത്തോട്ടോ സ്വൈപ് ചെയ്യുക അപ്പോൾ തുറക്കുന്ന വിൻഡോയിൽ നിന്നും ലൊക്കേഷൻ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിന്റെ സ്റ്റോറേജ് കാണാനാവും അതിൽ നിന്നും ഇഷ്ടമുള്ള ഫോൾഡർതിരഞ്ഞെടുക്കുകഇനി ചുവട്ടിലുള്ള PASTE എന്നതിൽ അമർത്തുക. സംഗതി ഓ.കെഇനി പുതിയൊരു ഫോൾഡർ നിങ്ങൾക്കിഷ്ടമുള്ള പേരിൽ create ചെയ്ത് അതിൽ ഫോട്ടോകൾ PASTE ചെയ്യുകയുമാവാംഈപോസ്റ്റ് നിങ്ങൾക്ക് ഇഷ്ടമായെൻകിൽ ലൈക്ക് ചെയ്യാൻ അല്പം പോലും മടിക്കരുത്!പുതിയൊരു പോസ്റ്റിനായി കാത്തിരിക്കുക;

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...