ഹായ് കൂട്ടുകാരെ,
ഇന്ന് ഞാൻ തരുന്ന ടിപ്പ് പലർക്കും ഇഷ്ടപെടും മാത്രമല്ല വളരെ ഉപയോഗപ്പെടും എന്നു കരുതുന്നു.ഇഷ്ടപ്പെട്ടാൽ പോസ്റ്റ് ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുമല്ലോ.ഇനി കാര്യത്തിലേക്കുകടക്കാം. കംപ്യൂട്ടറില് മറ്റുള്ളവര് കയ്യാങ്കളി നടത്തുന്നത് പലര്ക്കും ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഇവ പാസ്വേഡ് നല്കി ലോക്ക് ചെയ്യാറുണ്ടാവും. ബ്ലൂടൂത്ത് സംവിധാനമുള്ള ഒരു ഫോണുണ്ടെങ്കില് കംപ്യൂട്ടറുകള് ലോക്ക് ചെയ്യാനാവും. BTProximity എന്ന ആപ്ലിക്കേഷനാണ് ഇതിന് സഹായിക്കുക. ആദ്യം ഇത് ഡൗണ്ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യുക.ഇത് കംപ്യൂട്ടറില് ഇന്സ്റ്റാള് ചെയ്ത ശേഷം സിസ്റ്റം ട്രേയില് നിന്ന് ഐക്കണില് ക്ലിക്ക് ചെയ്ത് Configure ഒപ്ഷനെടുക്കുക. ഫോണ് ആദ്യം കംപ്യൂട്ടറുമായിപെയര് ചെയ്യേണ്ടതുണ്ട്. Bluetooth tray icon ല് ക്ലിക്ക് ചെയ്ത് Add a New Device എടുക്കുക.സെര്ച്ച് ചെയ്ത് ഡിവൈസ് ആഡ് ചെയ്യുക.ഇതിന് ശേഷം Select ക്ലിക്ക് ചെയ്ത് മൊബൈല് സെലക്ട് ചെയ്യുക. വിജയകരമായി കണക്ടായാല് ഓരോ 90 സെക്കന്ഡിലും പിങ്ങ് ചെയ്യുകയും ഫെയിലായാല് ഡിവൈസ് ലോക്ക് ചെയ്യുകയും ചെയ്യും.ഇനി പരീക്ഷിച്ച് നോക്കാന് മൊബൈല് ബ്ലൂടുത്ത് ഓഫ് ചെയ്യുക. മൂന്ന് തവണ പിങ്ങ് ചെയ്ത ശേഷം കംപ്യൂട്ടര് ലോക്ക് ചെയ്യപ്പെടും.അണ്ലോക്ക് ചെയ്യാന് Install Unlock ക്ലിക്ക് ചെയ്ത് അഡ്മിന് റൈറ്റ് ഉപയോഗിച്ച് കോണ്ഫിഗര് ചെയ്യുക. തുടര്ന്ന് Manage Credentials ക്ലിക്ക് ചെയ്ത് വിന്ഡോസ് പാസ്വേഡ്, യൂസര് നെയിം എന്നിവ നല്കുക. ഇനി unlocking ബോക്സുകള് ചെക്ക് ചെയ്ത് Ok നല്കുക. ഇനി നാളെ വീണ്ടുമൊരു പുതിയ വിശേഷവുമായി വരാം.
A Complete Technology News Blog... !
Comments
Post a Comment