ലോകത്തെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ ആയ ഗൂഗിൾ തങ്ങളുടെ ഗൂഗിൾ സെർച്ചിൽ ഉൾപെടുത്തിയ പുതിയഒരു മാറ്റത്തെ കുറിച്ചാണ് ഈ പോസ്റ്റ്
ഹായ് കൂട്ടുകാരെ,
ലോകത്തെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ ആയ ഗൂഗിൾ തങ്ങളുടെ ഗൂഗിൾ സെർച്ചിൽ ഉൾപെടുത്തിയ പുതിയഒരു മാറ്റത്തെ കുറിച്ചാണ് ഈ പോസ്റ്റ് . Reading Level എന്ന ഒപ്ഷനിലൂടെ ഇനിവായന നിലവാരം സെറ്റ് ചെയ്യാൻ സാധിക്കും .ഉദാഹരണത്തിന് ഒരു സ്കൂൾ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഒരു പ്രൊജക്റ്റ് ചെയ്യുവാൻ ഗൂഗിൾ സെർച്ച് ഉപയോഗിക്കുമ്പോൾവളരെ ആഴത്തിലുള്ള അറിവ് ആവശ്യമില്ല. എന്നാൽ ഒരു അധ്യാപകനോ മുതിർന്നക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിക്കോ അതുമല്ലെങ്കിൽ ഒരു പത്ര പ്രവർത്തകനോ വളരെ ആഴത്തിലുള്ള അറിവ് അത്യാവശ്യവും ആയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ സെർച്ച് ഫലത്തിൽ ആഴത്തിലുള്ള അറിവുകൾ ഉള്ള സൈറ്റുകൾ മാത്രം കാണിക്കുന്നത് അധ്യാപകനും കുറഞ്ഞ അറിവുകൾ മാത്രം കാണിക്കുന്നത് വിദ്യാർഥിക്കും സൗകര്യപ്രധമായിരിക്കും.Reading Level എന്ന ഒപ്ഷനിലൂടെ ഇത്തരത്തിൽ വായന നിലവാരം സെറ്റ് ചെയ്യാം. ഇതിനായിട്ട് ആദ്യം ഗൂഗിൾ.കോം എന്ന സൈറ്റിൽ ആവശ്യമായ കീ വേർഡ് നല്കുക , ഉദാ : India എന്നിട്ട് സെർച്ച് ബട്ടണ് അമർത്തുക , ശേഷം Search Tools എന്ന ഓപ്ഷൻ സെലക്ട്ചെയ്യുക തുടർന്ന് All Result എന്ന ഓപ്ഷനിൽ നിന്നും Reading Levelസെലക്ട് ചെയ്യുകഇപ്പോൾ മൂന്നു നിലവാരങ്ങളിൽ ആയി റിസൾട്ട് തരം തിരിക്കാം1. Basic ( അടിസ്ഥാന നിലവാരം)2. Intermediate ( ഉയർന്ന നിലവാരം )3. Advanced (വളരെ ഉയർന്ന നിലവാരം)ഇനി ഓരോ നിലവാരത്തിലും ക്ലിക്ക് ചെയ്തു സെർച്ച് ഫലം തരം തിരിക്കാം , ഉദാഹരണത്തിന് Basic എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ അടിസ്ഥാന നിലവാരത്തിൽ ഉള്ള സെർച്ച് ഫലം മാത്രം ലഭിക്കുന്നു.ഇനി ഇന്ത്യ എന്ന് മാറ്റി നിങ്ങളുടെ ബ്ലോഗ് അഡ്രസ് നല്കി നോക്കൂ ( കൂടെ site : എന്നും ചേർക്കണം-) ... നിങ്ങളുടെ ബ്ലോഗ് പേജുകളും ഇത്തരത്തിൽ തരം തിരിച്ചു കാണാം ( NB : മലയാളം അടക്കമുള്ള ചില ഭാഷകളിൽ ഈ സൗകര്യം പൂര്ണമായി ലഭ്യമായി തുടങ്ങിയിട്ടില്ലശരി കൂട്ടുകാരെ, ഇനി നാളെ കാണാം മറ്റൊരു പുതിയ ഫീച്ചരുമായി ...
Comments
Post a Comment