Skip to main content

അത്ര ഉറപ്പുണ്ടോ നിങ്ങളുടെ ജി.മെയില് ലോകത്താരുമുപയോഗിക്കുന്നില്ലെന്ന്

ഹായ് കൂട്ടുകാരെ,അത്ര ഉറപ്പുണ്ടോ നിങ്ങളുടെ ജി.മെയില് ലോകത്താരുമുപയോഗിക്കുന്നില്ലെന്ന്...? നിങ്ങളയാക്കാതെതന്നെ നിങ്ങളുടെ സുഹൃത്തുക്കള്ക്ക് മെയിലുകള് പോവാറുണ്ടോ?. ഇല്ലെന്ന് അത്ര പെട്ടെന്ന് ഉറപ്പിക്കാന് വരട്ടെ.നിങ്ങളുടെ ജി.മെയില് അക്കൊണ്ട് മറ്റാരെങ്കിലും ലോകത്തിന്റെ ഏതെങ്കിലും മുക്കിലിരുന്നു ഉപയോഗിക്കുന്നുണ്ടോ എന്നറിയാനൊരു വിദ്യ. നിങ്ങള് ഭദ്രമായി പാസ് വേഡ് സൂക്ഷിക്കുന്നയാളാണെങ്കിലും ഒരു പക്ഷെ നിങ്ങളെടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കാം. അതിനായി ഇടക്ക് പാസ് വേഡ്മാറ്റി കൊണ്ടിരിക്കുക. നിങ്ങളുടെ മെയില് ലോകത്തെ ഏതെല്ലാം സിസ്റ്റത്തില് നിന്ന് തുറന്നു എന്നറിയാന് ജി.മെയില് തന്നെയുണ്ട് സംവിധാനം. ജിമെയിലിന് താഴെ ഭാഗത്ത് ഇപ്രകാരം കാണാം"Last account activity: 11 minutes ago at this IP (117.201.246.63). Details "ഇവിടെ കാണുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് ആയിരിക്കും. ഇനി Detail ക്ലിക്കുകDetails ക്ലിക്ക് ചെയ്താല് ഏറ്റവും അവസാനമായി ഈ അക്കൊണ്ട് ഉപയോഗിച്ച ബ്രൗസര് ഡിറ്റൈല്സും് രാജ്യവും ഐ.പി അഡ്രസും സമയവും കാണാം. അടുത്ത കാലങ്ങളിലെങ്ങാനും സംശയാസ്പദമായിഈ അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെങ്കില് പ്രത്യേകം ചുവപ്പ് നിറത്തില് തന്നെ അത് കാണിച്ചിരിക്കും. കൂടെ പാസ് വേഡ് മാറ്റാനുള്ള നിര്ദ്ദേിശവും ഉണ്ടാവും. ഉദാഹരണം നോക്കുക. സ്ഥിരം ഉപയോഗിക്കുന്ന ഐ.പി അഡ്രസിന് പുറമേ ജപ്പാനില് നിന്ന് ഈ അക്കൊണ്ട് നവംബര് 21 നു ഉപയോഗിച്ചിരിക്കുന്നു.http://whatismyipaddress.com/ip-lookupഎന്ന ലിങ്കില് ഈ ഐ.പി അഡ്രസ് നല്കിയാല് കൃത്യമായ ലൊക്കേഷന് കൂടെ കിട്ടും.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...