ഹായ് കൂട്ടുകാരെ,സൂക്ഷിച്ചില്ലെങ്കിൽആപ്പുകള് നമ്മെ ആപ്പിലാക്കും.....!!!!!!!ചിത്രത്തിൽ കാണുന്ന പോലെകഴിഞ്ഞ കുറെ ദിവസങ്ങളായി ഫെയ്സ്ബുക്കില്വിവിധ ചോദ്യങ്ങളുമായുള്ള ആപ്പുകളുടെ പ്രളയമാണ്. നിങ്ങളുടെ അടുത്ത സുഹൃത്ത് ആരാണ്?നിങ്ങളുടെ കാമുകിയെ നിങ്ങള് എവിടെവെച്ചാണ് കണ്ടുമുട്ടുക? നിങ്ങള് കഴിഞ്ഞ ജന്മത്തില് ആരായിരുന്നു?എന്നിങ്ങനെ പോകുന്നു ആപ്പുകളുടെ നീണ്ട നിര.ആകാംക്ഷയോടെ നമ്മളിൽ പലരും അതിലെ ലിങ്കിൽ ക്ലിക്കിയപ്പോൾ,ഞൊടിയിടയിടക്കുള്ളിൽ ആ ചോദ്യത്തിന്റെ ഉത്തരം ആപ്പ് കണ്ടെത്തിത്തരികയും കൗതുകത്തോടെ നമ്മൾ അത് ഷെയർ ചെയ്യുകയും ചെയ്തു.ആവശ്യമില്ലാത്തതിന്റെയൊക്കെ കുത്തും പേരും ചികഞ്ഞ് അന്വേഷിക്കുന്ന നമ്മൾ ഒറ്റ ക്ലിക്കിലൂടെ നമ്മുടെ ജീവിതത്തിന്റെ പകർപ്പവകാശമാണ് നൽകുന്നതെന്ന് അറിഞ്ഞതേയില്ല.നമ്മൾ കൂടുതൽ സമ്പർക്കം പുലർത്തുന്നവർ, നമ്മൾ അധികമായി ചാറ്റ് ചെയ്യുന്നവർ,കമന്റ് വിവരങ്ങൾ, ദിവസവും പോകുന്ന ലൊക്കേഷനുകൾ എന്നിവയൊക്കെ ചികഞ്ഞ് പരിശോധിച്ചാണ് ആപ്പ് നമ്മൾക്ക് റിസൾട്ട് തരുന്നത്.ഫൈസ്ബുക്കിലേതിനു പുറമെ നമ്മുടെ കമ്പ്യൂട്ടറിലെയും ഫോണിലെയും വിവരങ്ങള് വരെ ചോര്ത്തി യെടുക്കാന് ഇത്തരം ആപ്പുകള്ക്ക്് കഴിയും.നമ്മെ അത്യാവശ്യം കെണിയിൽ പെടുത്താന് മാത്രം വിവരങ്ങള് ഗൂഗിളും സോഷ്യൽ മീഡിയകളും തന്നെ ശേഖരിക്കുന്നുണ്ട്. ഇന്റര്നെ്റ്റില് നാം നടത്തുന്ന ഓരോ സേര്ച്ച് പോലും സേവ് ചെയ്യപ്പെടുന്നുണ്ട്.ഇതിനെല്ലാം പുറമെ മറ്റുള്ളവർക്കുകൂടി നമ്മുടെ അക്കൌണ്ട് തുറന്നു കൊടുത്ത് സ്വയം കെണികളില് വീഴാതിരിക്കുക.ഒരു വ്യക്തിയെക്കുറിച്ച്കല്യാണാലോചന, പോലീസ് എൻക്വയറികൾ, മറ്റ് അന്വേഷണങ്ങൾ എന്നിവക്കൊക്കെ സാധാരണയായി ആ വ്യക്തിയോട്കൂടുതൽ ഇടപഴകുന്നവരോടുംമറ്റുമൊക്കെ ചോദിച്ചു മനസ്സിലാക്കാറാണ് നമ്മൾ പതിവ്.ഹൈടെക് യുഗത്തിൽ അങ്ങനെയുള്ള കാര്യങ്ങൾകൂടി ആപ്പുകൾ ഏറ്റെടുക്കുമെന്ന അവസ്ഥയിലേക്കാണ്ഈ വിവരശേഖരണം വിരൽ ചൂണ്ടുന്നത്.അങ്ങനെ ഒരു ആപ്പ് വന്നാല് അത് പ്ലേ സ്റ്റോറില് ഫ്രീയായി കിട്ടിയേക്കില്ല. നമുക്കാവശ്യമുള്ള ഒരാളുടെ രഹസ്യങ്ങള് പറഞ്ഞു തരാന് അവര് ആയിരങ്ങള് വാങ്ങും. നമ്മുടെ രഹസ്യങ്ങള് മറ്റാര്ക്കുംമ പറഞ്ഞു കൊടുക്കാതെ രഹസ്യമാക്കി വെക്കണമെങ്കില്നമ്മളോട് അതുപോലെ വിലപേശുകയും ചെയ്യും.സൂക്ഷിക്കുക,ചിന്തിക്കാതെ നാം ചെയ്യുന്ന ഓരോ ക്ലിക്കിന്റെയുംവില ഭാവിയിൽ നമ്മുടെ മാനത്തിന്റെ വിലയായിരിക്കുമെന്ന്.ഷെയര് ചെയ്യുമല്ലോ....
A Complete Technology News Blog... !
Comments
Post a Comment